Home KERALA പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം; പോലീസിനെതിരെ പരാതിയുമായി യുവതി

പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം; പോലീസിനെതിരെ പരാതിയുമായി യുവതി

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചയാള്‍ക്കതിരെ പരാതി നല്‍കാനെത്തിയെ സ്ത്രീയെ സ്വാധീനിക്കാന്‍ പോലീസിൻ്റെ ശ്രമമെന്ന് പരാതി. സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസറായ പ്രമോദ് പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് യുവതിയുടെ ആരോപണം.കുറ്റിപ്പുറം സ്വദേശി പാപ്പിനിശ്ശേരി റസിയയാണ് പരാതിയുമായി രംഗത്തെത്തിയത്.

മക്കളുമൊത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തന്നെയും പ്രദേശത്തുള്ള ടാക്‌സി ഡ്രൈവറെയും ചേര്‍ത്തു പ്രദേശത്തുള്ളയാള്‍ അപവാദങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അവിഹിത ബന്ധത്തിനിടെ നാട്ടുകാര്‍ കയ്യോടെ പിടികൂടി എന്ന വ്യാജ സന്ദേശ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിക്കുകയായിരുന്നു. ഗള്‍ഫിലുള്ള ഭര്‍ത്താവിൻ്റെയും, മക്കളുടെയും നിര്‍ദ്ദേശപ്രകാരം കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുറ്റിപ്പുറം സിഐ തനിക്ക് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ പ്രമോദ് നിങ്ങളുടെ പരാതിയില്‍ തെളിവുകളില്ലെന്നും കോടതി തള്ളും എന്നുള്ള വാദം ഉന്നയിച്ചു തന്നെ മാനസികമായി തളര്‍ത്തുകയും കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്നെപ്പറ്റി മഹല്ല് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അപവാദം പ്രചരിപ്പിച്ച പ്രതിയുടെ മൊബൈല്‍ നമ്പര്‍ അടക്കം നല്‍കിയിട്ടും ഇയാള്‍ക്കെതിരെ തെളിവില്ല എന്നാണ് ഈ പോലീസുകാരന്‍ പറഞ്ഞത്. പോലീസുകാരന്റെ നടപടി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് റസിയ പറഞ്ഞു.അതേസമയം  പ്രതിയായ പി.കെ. മുഹമ്മദലിയെ അറസ്റ്റ് ചെയ്തു ഉടന്‍ ജാമ്യത്തില്‍ വിടുകയാണ് പോലീസ് ചെയ്തതതുമെന്നാണ് പോലീസ് വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here