Home Top News നിയമന വിവാദത്തില്‍ വസ്തുതയില്ല: രാഷ്ട്രീയ അട്ടിമറിക്ക് പ്രതിപക്ഷ ശ്രമമെന്നും മുഖ്യമന്ത്രി

നിയമന വിവാദത്തില്‍ വസ്തുതയില്ല: രാഷ്ട്രീയ അട്ടിമറിക്ക് പ്രതിപക്ഷ ശ്രമമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമന വിവാദത്തില്‍ വസ്തുതയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ അട്ടിമറിക്കാണ് പ്രതിപക്ഷ ശ്രമമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. തിരുവനന്തപുരത്ത് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

തിരഞ്ഞെടുപ്പില്‍ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വേണം പാര്‍ട്ടി മുന്നോട്ട് പോകേണ്ടതെന്നും വഴിതെറ്റിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങളില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമപദ്ധതികളിലായിരിക്കണം പാര്‍ട്ടിയുടെ ശ്രദ്ധ. തെറ്റിദ്ധാരണ പരത്താനുള്ള പ്രതിപക്ഷ നീക്കത്തെ ഉചിതമായി പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here