Home KERALA വാഗ്‌ദാനങ്ങളുമായി സിൽവ‌ർ ലൈൻ പാക്കേജ്; നഷ്ടപരിഹാരത്തിന് 13,265 കോടി

വാഗ്‌ദാനങ്ങളുമായി സിൽവ‌ർ ലൈൻ പാക്കേജ്; നഷ്ടപരിഹാരത്തിന് 13,265 കോടി

തിരുവനന്തപുരം:നാടിന്റെ മുന്നോട്ടുള‌ള പോക്കിന് സിൽവർ ലൈൻ പദ്ധതി അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 56,881 കോടി രൂപ അഞ്ച് വർഷം കൊണ്ടാണ് ചെലവാക്കുന്നത്. തുക അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കിൽ വായ്പ സ്വീകരിക്കും. കേന്ദ്ര – സംസ്ഥാന വിഹിതങ്ങൾ ഇതിനകത്തുണ്ടാകും. 2018ലാണ് കെ-റെയിൽ പദ്ധതിയുടെ ആസൂത്രണം നടക്കുന്നത്. 5 പാക്കേജുകളിലായി ഒരേ സമയം നിർമ്മാണം നടത്തി 2025-ഓട് കൂടി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.

പദ്ധതി പുനരധിവാസ പാക്കേജ് അനുസരിച്ച് വാസസ്ഥലം നഷ്‌ടമാകുന്ന ഭൂവുടമകൾക്ക് നഷ്‌ടപരിഹാര തുകയ്ക്ക് പുറമെ 4,60,000 രൂപ നൽകും. അല്ലെങ്കിൽ നഷ്‌ടപരിഹാര തുകയും 1,60,000 രൂപയും ലൈഫ് മാതൃകയിലുള‌ള വീടും നൽകും. അതിദരിദ്രരായവർക്ക് നഷ്‌ടപരിഹാര തുകയ്‌ക്ക് പുറമെ അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയിൽ വീടും വച്ചുനൽകും. അതല്ലെങ്കിൽ നഷ്‌ടമായ തുകയ്‌ക്ക് പുറമെ അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here