Home Top News ശബരിമല: അന്തിമ വിധി വന്നാല്‍ എല്ലാവരുമായും ആലോചിച്ച ശേഷം മാത്രമേ നടപ്പാക്കൂ; എല്‍ഡിഎഫിന് ഒരു വര്‍ഗീയ...

ശബരിമല: അന്തിമ വിധി വന്നാല്‍ എല്ലാവരുമായും ആലോചിച്ച ശേഷം മാത്രമേ നടപ്പാക്കൂ; എല്‍ഡിഎഫിന് ഒരു വര്‍ഗീയ ശക്തികളുടെയും സഹായം ആവശ്യമില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

മലപ്പുറം: ശബരിമലയില്‍ അന്തിമ വിധി വന്നാല്‍ എല്ലാവരുമായും ആലോചിച്ച ശേഷം മാത്രമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ശബരിമല വിഷയമാക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. എല്‍ഡിഎഫിന് ഒരു വര്‍ഗീയ ശക്തികളുടെയും സഹായം ആവശ്യമില്ല. ആര്‍.ബാലശങ്കറുമായി ബന്ധപ്പെട്ട വിവാദം ബിജെപിയുടെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ ആശ്ചര്യത്തോടെയാണ് ലോകം നോക്കുന്നത്. കോവിഡ് വരാത്തവര്‍ കൂടുതലുള്ള സംസ്ഥാനം കേരളമാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കും ഇവിടെയാണെന്നും പിണറായി വ്യക്തമാക്കി.സംസ്ഥാനത്ത് യുഡിഎഫ് ബിജെപി ധാരണ ശക്തമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് മിഷന്‍ പരാതി യുഡിഎഫ് ഉന്നയിച്ചയുടന്‍ കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു. വിവാദങ്ങള്‍ ഉണ്ടാക്കി പ്രതിപക്ഷം ജനശ്രദ്ധ തിരിക്കുകയാണ്. ഇടതുമുന്നണിയുടെ ജനപിന്തുണ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എല്‍ഡിഎഫിന് വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടില്ല. സംസ്ഥാനത്ത് യുഡിഎഫ് ബിജെപി ധാരണയാണ് ശക്തം. ഒ.രാജഗോപാല്‍ കോലീബി സഖ്യത്തെക്കുറിച്ച് പറഞ്ഞത് അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇടതുമുന്നണിയില്‍ ജനം വലിയ തോതില്‍ പ്രതീക്ഷയും വിശ്വാസവും പുലര്‍ത്തുന്നു. എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചുവെന്നും വികസനം മുന്നോട്ടുപോകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ വികസനം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ പുരോഗതിയുണ്ടാകില്ലെന്ന പഴയ ധാരണ ഇടതുസര്‍ക്കാരിന് മാറ്റാനായി. വികസന കാര്യങ്ങളില്‍ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. എവിടെ വികസനമെന്ന ചോദ്യം തന്നെ നിരാശയില്‍ നിന്നാണ്. അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനശ്രദ്ധ മാറ്റാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കേരളം നല്ലരീതിയില്‍ മാറിയിരിക്കുന്നു. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ വികസനമാണ് നടപ്പാക്കിയത്. പ്രളയം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അവസരമാക്കി മാറ്റി നാടിന്റെ വികസനത്തിന് ഉതകുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here