കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. ചെന്നൈയില്‍നിന്ന് ഉച്ചയ്ക്ക് 2.45-ന് നാവിക സേനാ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ ഇറങ്ങും. കാറില്‍ അമ്പലമേട് വി.എച്ച്.എസ്.ഇ. സ്കൂള്‍ഗ്രൗണ്ടില്‍ എത്തുന്ന അദ്ദേഹം 3.30-ന് നടക്കുന്ന ചടങ്ങില്‍ ബി.പി.സി.എല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പി.ഡി.പി.പി.) രാജ്യത്തിന് സമര്‍പ്പിക്കും. അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ ‘സാഗരിക’യുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ചടങ്ങിന് ശേഷം അദ്ദേഹം ബി.ജെ.പി.കോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കും.
തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനവും കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ് ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിര്‍വഹിക്കും.
കേരളത്തിലെ ജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നത് താന്‍ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. മലയാളത്തിലായിരുന്നു മോദിയുടെ ട്വീറ്റ്. ‘പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലെ പരിപാടിയില്‍ തുടക്കമിടും.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കേരളത്തിലെ ജനങ്ങള്‍ക്കിടയിലേയ്ക്ക് എത്തുന്നത് ഞാന്‍ ഉറ്റു നോക്കുകയാണ്.