Home KERALA കേരളതീരം സമുദ്രം കൊണ്ടുപോകും? ലോകത്തെ ഹോട്‌സ്‌പോട്ടുകളില്‍ കേരളവും

കേരളതീരം സമുദ്രം കൊണ്ടുപോകും? ലോകത്തെ ഹോട്‌സ്‌പോട്ടുകളില്‍ കേരളവും

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ലോകത്താകെ നേരിടുന്ന വിഷയങ്ങളാണ്. ഇവ രൂക്ഷമായി ബാധിക്കുന്ന ലോകപ്രദേശങ്ങളില്‍ ചിലത് ഹോട്ട് സ്‌പോട്ടുകളാക്കി രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരത്തില്‍ 17 ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് നമ്മുടെ കേരളവും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സമുദ്രനിരപ്പ് 3.3 മില്ലീമീറ്റര്‍ ഉയര്‍ന്നതായാണ് കണക്കാക്കപ്പെടുന്നത്. കേരളാ തീരം ആകട്ടെ 390 കിലോമീറ്റര്‍ കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട്. 33 ദശലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യ ഉള്ള കേരളത്തില്‍ ഭൂരിഭാഗം ജനങ്ങളും- ഏകദേശം 80 ശതമാനത്തോളം ഒമ്പത് തീരപ്രദേശ ജില്ലകളിലായാണ് കഴിയുന്നത്.

തിരുവനന്തപുരത്ത് ശക്തമായ കടല്‍കയറ്റം നടക്കുന്നുണ്ട്. തേങ്ങാപ്പട്ടണം ഹാര്‍ബറും വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മാണവും ഇവിടെ പ്രതികൂലമായി ബാധിക്കുന്നു. ശംഖുമുഖത്തെ പഴയ ബീച്ച് ഇപ്പോള്‍ ഇല്ല എന്നതും ഇതിന് ദൃഷ്ടാന്തമാണ്. തിരുവനന്തപുരം മുതലുള്ള കേരള തീരത്തിലും ഓരോ ന്യൂനമര്‍ദ്ദസമയത്തും വന്‍ നാശനഷ്ടമാണ് ഉണ്ടാകുന്നത്. ഇത്തവണ കടല്‍കയറ്റം തീരങ്ങളെ ബാധിക്കുന്നത് ഏതൊക്കെ വിധേനെയെന്നത് നമ്മള്‍ കാണുന്നതാണ്.

കൊച്ചി തീരത്താകട്ടെ ഓരോ വര്‍ഷവും 1.75 മില്ലിമീറ്റര്‍ ആയാണ് സമുദ്രനിരപ്പ് ഉയരുന്നത്. തുറമുഖനിര്‍മാണത്തിനായി കപ്പല്‍ ചാലിന് ആഴം കൂട്ടാന്‍ ഡ്രഡ്ജിങ് നടത്തിയതും മുഖ്യകാരണമാണ്. ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണവും കടല്‍ കയറാന്‍ കാരണമാകുന്നു. പുലിമുട്ടുകള്‍ മുതല്‍ മനുഷ്യനിര്‍മിതമായതൊക്കെ തീരപ്രദേശങ്ങള്‍ക്ക് തിരിച്ചടിയാകുന്നതായാണ് വിലയിരുത്തുന്നത്. മറ്റുജില്ലകളിലെ തീരങ്ങളിലേക്കും കടല്‍കയറ്റം ഓരോ വര്‍ഷവും രൂക്ഷമാകുന്നു. ഏത് നിമിഷവും കടല്‍ കയറാന്‍ ആകുന്ന അവസ്ഥയില്‍ ജീവിക്കേണ്ടി വരുന്ന ജീവിതങ്ങള്‍ ആണ് എല്ലാ തീരദേശപ്രദേശങ്ങളിലും ഉള്ളത്. തീരത്തോട് ചേര്‍ന്ന് കിടക്കുന്ന ജീവിതങ്ങള്‍ക്ക് ഓരോ ന്യൂനമര്‍ദ്ദവും കാലവര്‍ഷവും ഇപ്പോള്‍ ഒരുപോലെ സങ്കീര്‍ണമാണ്. ബഹുനില കെട്ടിടങ്ങള്‍ക്കായുള്ള ഡ്രില്ലിംഗ്, തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഖനനം, മണലെടുപ്പ് തുടങ്ങിയവ നിയന്ത്രിച്ചില്ലെങ്കില്‍ കടല്‍ക്കലിയില്‍ തീരം തീരുന്നതിന് കേരളം സാക്ഷിയാകേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here