Home International ഇന്‍സ്റ്റഗ്രമില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നത് 11.9 കോടി പ്രതിഫലം

ഇന്‍സ്റ്റഗ്രമില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നത് 11.9 കോടി പ്രതിഫലം

ഇന്‍സ്റ്റഗ്രമില്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഒരു പോസ്റ്റിന് ലഭിക്കുന്നത് 11.9 കോടി പ്രതിഫലം. ഹോപ്പര്‍ എച്ച്ക്യൂ പുറത്തിറക്കിയ പട്ടികയിലാണ് വിശദാംശങ്ങള്‍ ഉള്ളത്. ഹോളിവുഡ് താരം ഡ്വെയ്ന്‍ ജോണ്‍സനെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ പട്ടികയില്‍ ഒന്നാമതെത്തിയത്. ഡ്വെയിനിന് ഒരു പോസ്റ്റിന് 11 കോടിയാണ് ലഭിക്കുന്നത്.

308 മില്യണ്‍ ഫോളോവേഴ്‌സാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇന്‍സ്റ്റയില്‍ ഉള്ളത്. ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളതും ക്രിസ്റ്റിയാനോയ്ക്ക് തന്നെ. പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെ, കൈലി കോസ്‌മെറ്റിക്‌സിന്റെ സ്ഥാപക കൈലി ജെന്നെര്‍, ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.

ആദ്യ ഇരുപതില്‍ ഒരു ഇന്ത്യന്‍ താരവും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയാണ് ഈ താരം. ഒരു പോസ്റ്റിന് അഞ്ച് കോടിയാണ് 19ആം സ്ഥാനത്തുള്ള കോഹ്ലിക്ക് ലഭിക്കുന്നത്. മൂന്ന് കോടി രൂപ പ്രതിഫലം പറ്റി നടി പ്രിയങ്ക ചോപ്രയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 27ആം സ്ഥാനത്താണ് പ്രിയങ്ക ഉള്ളത്. 224 മില്യണ്‍ ഫോളോവേഴ്‌സുമായി ലയണല്‍ മെസ്സി പട്ടികയില്‍ ഏഴാമതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here