Home International ഇന്ത്യന്‍ ദുരന്തത്തില്‍ കളിയാക്കി ചൈനീസ് പോസ്റ്റ്

ഇന്ത്യന്‍ ദുരന്തത്തില്‍ കളിയാക്കി ചൈനീസ് പോസ്റ്റ്

ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയെ കളിയാക്കുന്ന പോസ്റ്റ് പിന്‍വലിച്ച് ചൈന. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള അക്കൗണ്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ചൈന റോക്കറ്റ് വിക്ഷേപിക്കുന്ന ചിത്രത്തിനോടൊപ്പം ഇന്ത്യയില്‍ കോവിഡ് കാരണം മരിച്ച ആളുകളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന ചിത്രം കൂട്ടിചേര്‍ത്തായിരുന്നു പോസ്റ്റ്. ചൈനയിലെയും ഇന്ത്യയിലെയും തീ കത്തിക്കല്‍ എന്നതായിരുന്നു അടിക്കുറിപ്പ്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ പെട്ടെന്ന് തന്നെ പിന്‍വലിക്കുകയായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള നിയമനിര്‍വ്വഹണ ഏജന്‍സിയുടെ അക്കൗണ്ടില്‍ ചൈനീസ് വെബ്‌സൈറ്റായ വീബോയിലാണ് പോസ്റ്റ് ശനിയാഴ്ച പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റിന് വിമര്‍ശനവും പ്രതിഷേധവുമായി നിരവധി ചൈനക്കാര്‍ ഉള്‍പ്പെടെ രംഗത്ത് വന്നു. ഇന്ത്യയോട് അനുകമ്പ കാണിക്കേണ്ട സമയമാണിതെന്നും മാനുഷികതയാണ് വേണ്ടതെന്നും ചൈനീസ് ഗ്ലോബല്‍ ടൈംസ് മീഡിയയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ഹു സീന്‍ പ്രതികരിച്ചു. രണ്ടാം കോവിഡ് തരംഗം രൂക്ഷമായി ബാധിക്കുന്ന ഇന്ത്യയ്ക്ക് പിന്തുണയേകി ചൈനീസ് പ്രസിഡന്റിന്റെ അനുശോചനം വന്നതിന് ശേഷമാണ് ഇത്തരമൊരു പോസ്റ്റും വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here