Home International ചൈനീസ് റോക്കറ്റ് കടലില്‍ വീണു?

ചൈനീസ് റോക്കറ്റ് കടലില്‍ വീണു?

FILE PHOTO: The Long March-5B Y2 rocket, carrying the core module of China's space station Tianhe, takes off from Wenchang Space Launch Center in Hainan province, China April 29, 2021. China Daily via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY. CHINA OUT./File Photo

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. റോക്കറ്റ് മാലിദ്വീപിന് അടുത്ത് കടലില്‍ വീണെന്നാണ് ഇപ്പോള്‍ അനുമാനിക്കുന്നത്. റോക്കറ്റ് കടന്നുപോകുന്നതിന്റെ ചിത്രം ഒമാന്‍, ഇസ്രായേല്‍ തുടങ്ങ്ിയ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ചൈനീസ് അധികൃതര്‍ വീബോയിലും സമാനമായ പോസ്റ്റിട്ടിട്ടുണ്ട്. റോക്കറ്റ് നിരീക്ഷിച്ച് വരികയായിരുന്ന ചൈനീസ് ട്രാക്കിംഗ് വെബ്‌സൈറ്റ് പണിമുടക്കിയതും ഇടയ്ക്ക് ആശങ്ക ഉയര്‍ത്തിയിരുന്നു. ലോകത്തെ ആകെ ആശങ്കയില്‍ ആഴ്ത്തിയ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ ആകും പതിക്കുകയെന്ന് ഭൗമോന്തരീക്ഷത്തില്‍ റോക്കറ്റ് പ്രവേശിച്ചതിന് ശേഷം ചൈന അറിയിച്ചിരുന്നു. ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ പ്രധാനഭാഗത്തിന്റെ ഭാരം പതിനെട്ട് ടണ്ണാണ്. 21 ടണ്‍ ആണ് റോക്കറ്റിന്റെ ആകെ ഭാരം. ജനവാസ മേഖലയില്‍ ആകും റോക്കറ്റ് പതിക്കുക എന്ന അമേരിക്കന്‍ പ്രവചനത്തിന് ശേഷം ആശങ്കയോടെയായിരുന്നു ലോകം ഈ വാര്‍ത്ത കണ്ടിരുന്നത്. രണ്ട് മണിക്കൂറില്‍ ഭൂമിയെ വലംചെയ്യാന്‍ കഴിയുന്നത്ര വേഗത്തിലായിരുന്നു റോക്കറ്റിന്റെ സഞ്ചാരം. ചൈനയുടെ നിര്‍മാണത്തിലുള്ള ബഹിരാകാശ നിലയത്തിന്റെ ആദ്യ നിര്‍മാണ ബ്ലോക്കായ ടിയാന്‍ഹെയെ ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതായിരുന്നു റോക്കറ്റിന്റെ നിയോഗം. കഴിഞ്ഞയാഴ്ചയാണ് ചൈന റോക്കറ്റ് വിക്ഷേപിക്കുന്നത്. അതിന് ശേഷം സ്വന്തം ഭ്രമണപഥത്തില്‍ നിന്ന് മാറി നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നു റോക്കറ്റ്.
ക്കറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here