Home International കോവിഡില്‍ ഇന്ത്യയ്ക്ക് ചൈനീസ് സഹായം

കോവിഡില്‍ ഇന്ത്യയ്ക്ക് ചൈനീസ് സഹായം

കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയുടെ സഹായം തന്നെ സ്വീകരിച്ച് ഇന്ത്യ. കോവിഡ് അതിവ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് അത്യാവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങളും വാക്‌സിനുകളും ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നുണ്ട്. നൂറ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നാല്‍പത് വെന്റിലേറ്ററുകള്‍ എന്നിവയാണ് ചൈന ഇന്ത്യയ്ക്ക് നല്‍കിയത്. ചൈനീസ് റെഡ് ക്രോസ് സൊസ്സൈറ്റിയുടെ സഹായത്തോടെയാണ് ഇന്ത്യയിലേക്ക് ഇവ് എത്തിച്ചത്.
അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് നിരവധി സഹായങ്ങള്‍ എത്തിയിരുന്നു. ഇപ്പോള്‍ എത്തിച്ച സഹായം കൂടാതെ ചൈനീസ് റെഡ് ക്രോസ് വഴി കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങളും പത്ത് ലക്ഷം ഡോളറിന്റെ സഹായവും ഇന്ത്യയ്ക്ക് ചെയ്യുമെന്ന് ചൈനീസ് പ്രതിനിധി കഴിഞ്ഞ ദിവസം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here