Home Sports ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില

ഒരു ഗോളിന്റെ സമനിലയില്‍ അര്‍ജന്റീനയെ കുരുക്കി ചിലി. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്താനുള്ള അര്‍ജന്റീനിയന്‍ കുതിപ്പിനാണ് ഇതോടെ തിരിച്ചടിയായത്. ഒന്നാം സ്ഥാനം ഇപ്പോള്‍ ഉള്ള ബ്രസീലിന് പതിനൊന്ന് പോയിന്റാണ് ഉള്ളത്. നാല് മത്സരങ്ങളാണ് ബ്രസീല്‍ ഇതു വരെ കളിച്ചത്. ലൗട്ടരോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റി ഗോളാക്കി മാറ്റി 23ആം മിനിട്ടില്‍ ലയണല്‍ മെസ്സിയാണ് അര്‍ജന്റീനയെ മുന്‍പില്‍ എത്തിച്ചത്. എന്നാല്‍ മുപ്പത്തിയാറാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസിലൂടെ ചിലി ഒപ്പമെത്തി. ഫ്രീകിക്കില്‍ ലഭിച്ച അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മെസ്സിക്ക് ആയതും ഇല്ല. അഞ്ച് മത്സരങ്ങളും കളിച്ച ചിലി അഞ്ച് പോയിന്റുമായി ആറാമതാണ്. ഒരു മത്സരത്തില്‍ മാത്രമാണ് ചിലിക്ക് ജയിക്കാന്‍ ആയത്. അഞ്ച് മത്സരങ്ങളും കളിച്ച അര്‍ജന്റീന മൂന്ന് ജയങ്ങളും രണ്ട് സമനിലയും ആയി 11 പോയിന്റോടെ രണ്ടാമതാണ്. ഇക്വഡോര്‍ മൂന്നാം സ്ഥാനത്താണ് പട്ടികയില്‍ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here