പത്തനംതിട്ട: ജില്ലാ ശിശുക്ഷേമസമതിയില്‍ ചെയര്‍പേഴ്സണ്‍ ഇല്ലാതായതോടെ അംഗങ്ങള്‍ തമ്മിലുളള തൊഴുത്തില്‍ കുത്ത് അവസാനം അടിയില്‍ കലാശിച്ചു. ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്റെ ചാര്‍ജ്ജ് വഹിക്കുന്ന അഡ്വ. ദീപാ ഹരിയെ അംഗം അഡ്വ. ബിജു മുഹമ്മഡ്ഡ് മര്‍ദിച്ചു. മര്‍ദനമേറ്റ് നിലം പതിച്ച ദീപ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ദിവസാണ് കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ കുട്ടികള്‍ക്ക് നേര്വഴികാണിക്കാനായി നിമയിച്ച അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
ജില്ലാ ശിശുക്ഷേമ സമതിയില്‍ ചെയര്മാന് ഉള്‍പ്പെടെ അഞ്ച് അംഗങ്ങളാണുളളത്. ഇതില്‍ ചെയര്‍മാനും മറ്റൊരു അംഗവും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ആ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു.ചെയര്‍മാനായ അഡ്വ സക്കീര്‍ ഹുസൈന് രാജിവെച്ചപ്പോള്‍ അംഗമായ ദീപയക്ക് ചാര്‍ജ്ജ് കൈമാറുകയായരുന്നു.
ചാര്‍ജ്ജ് കൈമാറിയിട്ടും ഒരു മാസക്കാലം ദീപഹാരി ഇവിടെക്ക് തിരിഞ്ഞ് നോക്കിയില്ല. ഇതിനതിരെ അംഗമായ ബിജു മുഹമ്മദ്ദ് പരാതി നല്‍കിയിരുന്നു. ഇവര്‍ തമ്മിലുളള വഴക്കിനിടെ ശിശുക്ഷേമ സമതിയുടെ പ്രവര്‍ത്തനവും നിലച്ചമട്ടായി.
കുട്ടികളുടെ കേസുകളില്‍ പലതും തീരുമാനമാകൊതെ നീളുകയും ചെയ്തു. ഈ പ്രതിസന്ധി ചൈല്‍ഡ് വെല്ഫറില് തുടരുന്ന കാര്യം സര്‍ക്കാരിന് അറിയാമെങ്കിലും നിലവിലെ രണ്ട് ഒഴിവുകള്‍ നികത്തി ഇവിടുത്തെ പ്രശ്നം പരിഹരാക്കാന്‍ ശ്രമിച്ചതുമില്ല.
റാന്നി വയലത്തലയിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ വച്ച് ഇന്നലെ വൈകിട്ടാണ് സംഭവം. ഗുരുതരമായി അസുഖം ബാധിച്ച ബാലികയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ കത്തു വേണമായിരുന്നു.
ഇത് നല്‍കുന്നതിന് വേണ്ടി ലെറ്റര്‍ പാഡ് എടുക്കാനായി ഭര്‍ത്താവ് ഹരികൃഷ്ണനൊപ്പം ദീപ ഇവിടെ എത്തി. ഓഫീസ് സമയം കഴിഞ്ഞ് ഓഫീസില്‍ കുടുംബ സമേതം എത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്ന് പറയപ്പെടുന്നു.
ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ച തനിക്ക് താക്കോല്‍ നല്‍കാതിരിക്കുകയും ചോദിച്ചപ്പോള്‍ അടിച്ചു നിലത്തിടുകയുമായിരുന്നുവെന്ന് ദീപ പറഞ്ഞു. ദീപ വീഴുന്നത് കണ്ട് ബിജു മുഹമ്മദ് ഓടി രക്ഷപ്പെട്ടതായും പറയപ്പെടുന്നു.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗങ്ങളായിരുന്ന ബിജു മുഹമ്മദും ദീപയും തമ്മില്‍ ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു.
ബിജു മുഹമ്മദ് ക്രമക്കേട് നടത്തിയെന്നാരോപിച്ച് ദീപ പരാതി നല്കിയിട്ടുണ്ടായിരുന്നു. ഇതിനെതിരേ ബിജുവും പരാതിപ്പെട്ടിരുന്നു. ഇരുവര്‍ക്കുമെതിരേ അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടയിലാണ് ഇന്നലെ കൈയേറ്റം നടന്നത്. ജില്ലാ ചെല്‍ഡ് വൈല്‍ഫയര്‍ കമ്മിറ്റിയിലെ നിലവിലെ മൂന്ന് അംഗങ്ങ
ങ്ങളില്‍ ദീപാ ഹരിയും മറ്റൊരു അംഗവും ഈ ജില്ലക്കാരല്ല ന്നതും ശ്രദ്ധേയമാണ്. ദീപ ഹരി മാവേലിക്കര സ്വദേശയും മറ്റൊരു വനിതാ അംഗം പത്തനാപുരം സ്വദേശിയുമാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നിയമിച്ച സമതിയാണിത്.
ഇതില്‍ ബിജു മുഹമ്മദ്ദ് പത്തനംതിട്ട ഡിസിസി അംഗമായിരുന്ന ആളാണ്. ദീപാ ഹരി കഴിഞ്ഞ യുഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ നോമിനിയായി ജുവനൈല്‍ ജസ്റ്റ്ിസില് അംഗവുമായിരുന്നു. സി.പി.എം ഭരിക്കുമ്പോള്‍ ജില്ലയിലെ പ്രധാന പോസ്റ്റുകളില്‍ കോണ്‍ഗ്രസ് അനുഭാവികള്‍ എങ്ങനെ എത്തിയതെന്നതും വിചിത്രമാണ്.
യോഗ്യരായവര്‍ ജില്ലയില്‍ ഉളളപ്പോഴാണ് മറ്റു ജില്ലക്കാര്‍ ഈ പോസ്റ്റുകളില്‍ എത്തിയതും.പഴയ ചെയര്മാന് സക്കീര്‍ ഹുസൈന് തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ പോയ ഒഴിവിലാണ് ദീപയക്ക് ചാര്‍ജ്ജ് കൈമാറിയത്. തുടര്‍ന്ന് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടങ്ങി.
ഇതേ തുര്‍ന്ന് ഇവര്‍ ഒരു മാസക്കാലം ഇവിടെ സിറ്റിംഗുകള്‍ക്ക് എത്താതിരിക്കുകയും ചെയ്തു. അത് ഇവിടെ നടക്കുന്ന പല കേസുകളിലും വലിയ പ്രതിസന്ധിയുമുണ്ടാക്കി. ചാര്‍ജ്ജ് മാത്രം നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തന്നെ ജില്ലാ ചൈല്‍ഡ് വെയല്‍ഫയര്‍ കമ്മിറ്റി ചെയപേഴ്സമണായി നിയമിച്ചെന്ന പത്ര വാര്‍ത്തയും ഇവര്‍ നല്കി. എന്നാല്‍ ഓഫീസിലേക്ക് തിരിഞ്ഞു നോക്കിയതുമില്ല.