Home Business ചെക്ക് മടങ്ങിയാല്‍ ക്രിമിനല്‍ കുറ്റം തന്നെ

ചെക്ക് മടങ്ങിയാല്‍ ക്രിമിനല്‍ കുറ്റം തന്നെ

പണമില്ലാതെ ചെക്ക് മടങ്ങുന്നത് സിവില്‍ കേസില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്. ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമായി തുടരും. പണമായി പിഴ ഈടാക്കി ജയില്‍ശിക്ഷ ഒഴിവാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഇതിനെതിരെ ആവശ്യങ്ങള്‍ ഉയര്‍ന്നതിനാലാണ് നിയമഭേദഗതി സര്‍ക്കാര്‍ വേണ്ടെന്ന് വയ്ക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് തുടങ്ങിയവ ഉള്‍പ്പെടുത്തി നിയമങ്ങള്‍ പരിഷ്‌കരിക്കാനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ധനസേവന വകുപ്പ് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു. എന്നാല്‍ നിയമം മാറ്റേണ്ടന്നായിരുന്നു ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here