Home Crime തറയില്‍ നിക്ഷേപ തട്ടിപ്പ്: സജിസാമിന്റെ ഭാര്യയെയും പ്രതി ചേര്‍ത്തു. ഇവര്‍ ഒളിവില്‍

തറയില്‍ നിക്ഷേപ തട്ടിപ്പ്: സജിസാമിന്റെ ഭാര്യയെയും പ്രതി ചേര്‍ത്തു. ഇവര്‍ ഒളിവില്‍

പത്തനംതിട്ട തറയില്‍ നിക്ഷേപതട്ടിപ്പ് കേസില്‍ ഉടമ സജി സാമിന്റെ ഭാര്യ റാണിയെയും പ്രതി ചേര്‍ത്തു. റാണി ഒളിവില്‍ ആണ് ഇപ്പോള്‍. തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ആദ്യം ഒളിവില്‍ പോയെങ്കിലും സജി സാം കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നില്ലെന്നും ഫിനാന്‍സ് ഉടമയെയും കുടുംബത്തെയും കാണാനില്ലെന്നും കാട്ടിയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. അടൂര്‍, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലായി 36 കേസുകളാണ് സജി സാമിനെതിരെ നിലവില്‍ ഉള്ളത്.

പത്തനംതിട്ട ഡിവൈഎസ്പിക്ക് മുമ്പിലാണ് സജി സാം കീഴടങ്ങുന്നത്. കുടുംബത്തോടൊപ്പം ആയിരുന്നു സജി സാമും ഒളിവില്‍ പോയിരുന്നത്. തറയില്‍ ഫിനാന്‍സിന്റെ നാല് ബ്രാഞ്ചുകളിലായി നാന്നൂറിലേറെ നിക്ഷേപകരുടെ 80 കോടി രൂപയാണ് ഉള്ളത്. സ്ഥിരനിക്ഷേപത്തിന്റെ പലിശ മുടങ്ങിയതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here