Home Govt Release മെഡിക്കല്‍ പ്രവേശനത്തിന് സംവരണം നടപ്പിലാക്കാന്‍ കേന്ദ്രാനുമതി

മെഡിക്കല്‍ പ്രവേശനത്തിന് സംവരണം നടപ്പിലാക്കാന്‍ കേന്ദ്രാനുമതി

 

മെഡിക്കല്‍, ദന്തല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സംവരണം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് ക്വോട്ടയിലാണ് സംവരണം നടപ്പിലാക്കുക. ഒബിസി വിഭാഗങ്ങള്‍ക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണവുമാണ് നടപ്പിലാക്കുക.

എംബിബിഎസ് കോഴ്‌സുകളില്‍ ആയിരത്തി അഞ്ഞൂറ് വിദ്യാര്‍ത്ഥികള്‍ക്കും പോസ്റ്റ് ഗ്രാജുവേഷനില്‍ 2500 വിദ്യാര്‍ത്ഥികള്‍ക്കും ഇതിന്റെ പ്രേയോജനം ലഭിക്കും. ഓള്‍ ഇന്ത്യ ക്വോട്ടയില്‍ നിലവില്‍ 15 ശതമാനം പട്ടികജാതി വിഭാഗങ്ങള്‍ക്കും 7.5 ശതമാനം പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ആണ് നിലവില്‍ സംവരണം നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here