Home Govt Release കോവിഡ് ബാധിതമേഖലകള്‍ക്ക് കേന്ദ്രസഹായം. ആരോഗ്യമേഖലയ്ക്ക് അമ്പതിനായിരം കോടി സഹായം

കോവിഡ് ബാധിതമേഖലകള്‍ക്ക് കേന്ദ്രസഹായം. ആരോഗ്യമേഖലയ്ക്ക് അമ്പതിനായിരം കോടി സഹായം

കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്ന രാജ്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ കൈതാങ്ങ്. പ്രതിസന്ധി തരണം ചെയ്യാന്‍ എട്ടിന ദുരിതാശ്വാസപദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ആരോഗ്യ- സാമ്പത്തിക മേഖലകള്‍ക്കാണ് പ്രധാനമായും സഹായം.

1.1 ലക്ഷം കോടി രൂപയുടെ വായ്പാ പദ്ധതിയാണ് കോവിഡ് ബാധിത മേഖലയ്ക്ക് പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് അമ്പതിനായിരം കോടി രൂപയുടെ സഹായവും മറ്റ് മേഖലകള്‍ക്കായി അറുപതിനായിരം കോടി രൂപയും പ്രഖ്യാപിച്ചു. ആരോഗ്യമേഖലയക്ക് പലിശനിരക്കും കുറവ് വരുത്തി. 7.95 ശതമാനമാണ് ആരോഗ്യമേഖലയ്ക്കുള്ള പലിശനിരക്ക്. അതേ സമയം, മറ്റ് മേഖലകള്‍ക്ക് 8.25 ശതമാനം പലിശനിരക്കും പ്രഖ്യാപിച്ചു. ടൂറിസം മേഖലയ്ക്കും കേന്ദ്രം സഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം ടൂറിസ്റ്റ് വിസകള്‍ സൗജന്യമായി നല്‍കാനാണ് കേന്ദ്രതീരുമാനം. 2022 മാര്‍ച്ച് 31 വരെയാകും കാലാവധി. ട്രാവല്‍ ഏജന്‍സികള്‍ക്ക് പത്ത് ലക്ഷം രൂപ വായ്പ നല്‍കും. ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പയും അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here