Home Education പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ സിബിഎസ്ഇ ആലോചിക്കുന്നു

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ സിബിഎസ്ഇ ആലോചിക്കുന്നു

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പന്ത്രണ്ടാം ക്ലാസിലെ പൊതു പരീക്ഷ റദ്ദാക്കാന്‍ സിബിഎസ്ഇ ആലോചിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ജൂണ്‍ ഒന്നിന് ശേഷം പുതിയ പരീക്ഷാ തിയതികള്‍ പ്രഖ്യാപിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പത്താം ക്ലാസിലെ പരീക്ഷകള്‍ സിബിഎസ്ഇ നേരത്തെ റദ്ദാക്കിയിരുന്നു. അധ്യയന വര്‍ഷത്തിലെ പ്രകടന മികവ് അടിസ്ഥാനമാക്കിയായിരുന്നു പത്താം ക്ലാസിലെ മാര്‍ക്കുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ തൃപ്തിയാകാത്തവര്‍ക്ക് പിന്നീട് പരീക്ഷ എഴുതാന്‍ സാഹചര്യമൊരുക്കുമെന്നും സിബിഎസ്ഇ അറിയിച്ചിരുന്നു. സമാനമായി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയാല്‍ മാര്‍ക്ക് എങ്ങനെയാകും നിശ്ചയിക്കേണ്ടതെന്ന് സിബിഎസ്ഇ ആലോചിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here