ന്യൂഡല്‍ഹി: ഏപ്രിലിൽ സിബിഎസ്ഇ സ്കൂളുകൾ തുറക്കുമെന്ന് അറിയിപ്പ്. കേരളത്തിലെ സിബിഎസ്ഇ സ്കൂളുകളില്‍ ജൂണിലാണ് ക്ലാസ് തുടങ്ങാറുള്ളത്. കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് ജനറല്‍ സെക്രട്ടറി ഇന്ദിര രാജന് ഉള്‍പ്പെടെ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഎസ്ഇ ഉത്തരവ്.
10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളിലായി നടത്താന്‍ തീരുമാനിച്ചതിനാലാണ് ഏപ്രിലിൽ സ്കൂളുകൾ തുറക്കുന്നതെനാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.
എന്നാൽ, ഓരോ സംസ്ഥാനങ്ങളുടെയും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് വേണം സ്കൂളുകള്‍ തുറക്കേണ്ടത് എന്ന് സിബിഎസ്ഇ പരീക്ഷാ കണ്ട്രോളര് ഡോ സന്യാം ഭരദ്വാജ് പറഞ്ഞു.