Home Education സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ ഫലനിര്‍ണയം, 10,11 മാര്‍ക്കുകള്‍ക്ക് 30 ശതമാനം വീതം വെയിറ്റേജ് നല്‍കിയേക്കും

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ ഫലനിര്‍ണയം, 10,11 മാര്‍ക്കുകള്‍ക്ക് 30 ശതമാനം വീതം വെയിറ്റേജ് നല്‍കിയേക്കും

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ മാര്‍ക്ക് നിര്‍ണയിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കുന്നു. പത്താം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും മാര്‍ക്കുകള്‍ക്ക് 30 ശതമാനം വെയിറ്റേജ് നല്‍കാനാണ് നിലവില്‍ ശുപാര്‍ശ. 12ആം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്കിന് ബാക്കി വെയിന്റേജ് നല്‍കും. സുപ്രീംകോടതിയുടെ കൂടി സമ്മതത്തോടെ ആകും ഇത് പ്രസിദ്ധീകരിക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്. എത്രെയും പെട്ടെന്ന് തീരുമാനം അറിയിക്കാന്‍ സര്‍ക്കാരിനോടും സിബിഎസ്ഇയോടും സുപ്രീംകോടതിയും ആവശ്യപ്പെട്ടിരുന്നു. മാര്‍ക്ക് നിര്‍ണയിക്കാന്‍ പത്തംഗ സമിതിയെയും രൂപീകരിച്ചിരുന്നു. ഇവരുടെയും യുജിസിയുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിലപാടും തേടി.

പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്ക് മാത്രം പരിഗണിക്കുക എന്നതായിരുന്നു ആദ്യ നിര്‍ദ്ദേശം. എന്നാല്‍ എല്ലാ സ്‌കൂളുകളുടെയും നിലവാരം ഒരു പോലെയല്ല എന്നതിനാല്‍ പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷാ മാര്‍ക്ക് കൂടി കണക്കിലെടുക്കണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു. ഇതോടൊപ്പം പതിനൊന്നാം ക്ലാസ്സിലെ അവസാന മാര്‍ക്കും പരിഗണിച്ചേക്കും. മുപ്പത് ശതമാനം വെയിറ്റേജ് പത്താം ക്ലാസിനും മുപ്പത് ശതമാനം പതിനൊന്നാം ക്ലാസിനും ബാക്കി 12ആം ക്ലാസ് ഇന്റേണല്‍ മാര്‍ക്കിനും നല്‍കാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here