Home NATIONAL കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കും: പഞ്ചാബ് മുഖ്യമന്ത്രി

കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കും: പഞ്ചാബ് മുഖ്യമന്ത്രി

ഛണ്ഡീഗഢ്: വൈക്കോല്‍ കത്തിച്ചതിൻ്റെ പേരില്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കെതിരേ ചുമത്തിയ പോലീസ് കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നി. 32 കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. ഇനിമുതല്‍ വൈക്കോലോ കാര്‍ഷിക അവശിഷ്ടങ്ങളോ കൂട്ടിയിട്ട് കത്തിക്കരുതെന്ന് കര്‍ഷകരോട് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലും പരിസരത്തും രൂക്ഷമായ വായുമലിനീകരണത്തിന് വൈക്കോല്‍ കത്തിക്കുന്നതും കാരണമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വരും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നീക്കമാണിതെന്നും വിമർശനം ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here