കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബോളിവുഡ് നടന് ടൈഗര്‍ ഷെറോഫിനും ദിഷ പഠാണിക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ബാന്ദ്ര ബസ് സ്റ്റേഷന് സമീപം വൈകുന്നേരം കറങ്ങിനടന്നതിനാണ് കേസ്. വൈകുന്നേരങ്ങളില്‍ ഈ പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ താരങ്ങള്‍ ഇത് പാലിച്ചില്ലെന്നാണ് മുംബൈ പൊലീസ് പറയുന്നത്.