പത്തനംതിട്ട: അസഭ്യം പറഞ്ഞ ഓണ്‍ലൈന്‍ ടിവി അവതാരകയ്ക്കും ചാനലിനുമെതിരെ കേസ്. ഓണ്‍ലൈന്‍ ചാനലിന്റെ ഷൂട്ടിങ് റെക്കോഡിനിടെയുണ്ടായ കോമഡി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ചുവട്ടില്‍ അശ്ലീല പദപ്രയോഗം നടത്തിയവര്‍ക്കെതിരേ മറ്റൊരു വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച നമോ ടിവി ഓണ്ലൈനെതിരെയും ചാനലിന്റെ അവതാരക ശ്രീജാ പ്രസാദിനെതിരേയാണ് കേസ്. സംഘപരിവാര്‍ പിന്തുണയോടെ തിരുവല്ല ആസ്ഥാനമായി തുടങ്ങിയ ചാണക്യ ന്യൂസില്‍ നിന്നും വേര്‍പരിഞ്ഞ് ന്യൂനപക്ഷ മേര്‍ച്ച മുന്‍ നേതാവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ചാനലാണ് നമോ ടിവി.പത്തനംതിട്ട വളളിക്കോട് സ്വദേശിയും ബിജെപി മണ്ഡലം ഭാരവാഹിയുമായ ശ്രീജയും തുടക്കത്തില്‍ ചാണക്യ ന്യൂസില്‍ ആയിരുന്നു. നമോ ടിവി തുടങ്ങിയപ്പോള്‍ ഇതിലേക്ക് മാറുകയായിരുന്നു.
പത്തനംതിട്ട എസ് പിക്ക് ലഭിച്ച പരാതി സൈബര്‍ സെല്‍ പരിശോധിച്ച ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലിന്റെ ഫേസ് ബുക്ക് പേജില്‍ ഏപ്രില്‍ ഏഴിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശ്രീജയുടെ പ്രതികരണം എത്തിയത്. ഇതിന് മുന്‍പ് ശ്രീജ തന്നെ അവതരിപ്പിച്ച ഒരു വീഡിയോയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവ വികാസങ്ങള്‍ രസകരമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചാനലിന്റെ എഡിറ്റര്‍ തന്നെയാണ് ഈ രസകരമായ നിമിഷങ്ങള്‍ പുറത്തു വിട്ടത്. ഈ വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ ലഭിച്ചു.
ചിലര്‍ ഫേക്ക് ഐഡികളില്‍ നിന്ന് എത്തി പച്ചത്തെറി തന്നെ കമന്റായി ഇട്ടു. ഇതില്‍ പ്രകോപിതയായിട്ടാണ് അവതാരകയുടെ വീഡിയോ പുറത്തു വന്നത്. അല്‍പ്പം പോളിഷ് ചെയ്താണ് പറയുന്നതെങ്കിലും പച്ചത്തെറിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വിവാദമായതോടെ നിലപാട് എന്ന പേരില്‍ ശ്രീജയുടെ ഫേസ് ബുക്ക് പോസ്റ്റും ഓണ്‍ലൈന്‍ ചാനല്‍ പോസ്റ്റ് ചെയ്തു. അടിച്ചാല്‍ തിരിച്ചടിക്കും കട്ടായം എന്ന ഭീഷണി സ്വരത്തിലുള്ള ടാഗ്ലൈനാണ് ഇതിന് കൊടുത്തിരിക്കുന്നത്.
സ്വന്തം മക്കളെയും ഭാര്യമാരെയും വരെ അറബിക്ക് കൂട്ടിക്കൊടുത്ത് ചരിത്രമുള്ള സുഡാപ്പികളോടും സ്വന്തം അമ്മ പെങ്ങന്മാരെയും ഭാര്യയെയും വരെ വ്യഭിചരിക്കാന്‍ വിടുന്ന അന്തം കമ്മികളോടും ഞങ്ങള്‍ക്ക് പറയാനുള്ളത് എന്ന പേരിലാണ് ശ്രീജയുടെ പച്ചത്തെറി വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. അമ്മയെ ഭോഗിച്ച് ആത്മരതിയടയുന്ന ചെറ്റകളോട്, നിന്റെയൊന്നും തറവാട്ടില്‍ നിന്നല്ല ഞങ്ങള്‍ക്ക് ചെലവിന് തരുന്നത് എന്ന് അവതാരക രോഷം കൊള്ളുന്നു. അമ്മയും പെങ്ങളുമടക്കം വീട്ടിലുള്ള സകല സ്ത്രീകളെയും തെറി പറഞ്ഞു കൊണ്ടാണ് വീഡിയോയില്‍ ഈ യുവതി കത്തിക്കയറുന്നത്. നല്ല സ്വഭാവം കലര്‍പ്പില്ലാത്ത രക്തത്തില്‍ നിന്നുമാണ് ലഭിക്കുന്നത്.
അതിന് ഒറ്റത്തന്തയ്ക്ക് ജനിക്കണം. അച്ഛനാരാണെന്ന് ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാന്‍ ഒരാള്‍ മാത്രമേ ഉണ്ടാകാവൂ. സ്വന്തം വീട്ടിലുള്ളവരെ കൂട്ടിക്കൊടുത്തു കിട്ടുന്ന പണം കൊണ്ട് വാങ്ങിയ മൊബൈലില്‍ അശ്ലീല കമന്റുകള്‍ കുത്തിക്കുറിച്ച് നാട്ടില്‍ മാന്യമായി ജീവിക്കുന്ന സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഏതറ്റവും വരെ ഞങ്ങള്‍ പോകും. ഇങ്ങനെ പച്ചത്തെറിയാണ് യുവതി പറയുന്നത്. ഇതിനെതിരേ പരാതി കിട്ടിയപ്പോള്‍ തന്നെ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.