Home Crime മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതല്‍ അന്വേഷണം, പ്രധാനമന്ത്രിയുടെ ഓഫീസില്‍ വരെ സ്വാധീനമുണ്ടെന്ന് മോന്‍സന്റെ അവകാശവാദം

മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതല്‍ അന്വേഷണം, പ്രധാനമന്ത്രിയുടെ ഓഫീസില്‍ വരെ സ്വാധീനമുണ്ടെന്ന് മോന്‍സന്റെ അവകാശവാദം

മോന്‍സന്‍ മാവുങ്കലിനെതിരേ ലൈസന്‍സില്ലാതെ പുരാവസ്‌തുക്കള്‍ കൈവശം സൂക്ഷിച്ച കുറ്റത്തിനു കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയ്‌ക്കു (എ.എസ്‌.ഐ.) പോലീസ്‌ നേരിട്ടു പരാതി നല്‍കും. 1972 ലെ ആന്റിക്വിറ്റീസ്‌ ആന്‍ഡ്‌ ആര്‍ട്ട്‌ ട്രഷേഴ്‌സ്‌ ആക്‌ട്‌ പ്രകാരമാണു പരാതി നല്‍കുക. എ.എസ്‌.ഐ. സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാതെ പുരാവസ്‌തുക്കള്‍ (ആന്റിക്‌) സൂക്ഷിക്കല്‍, പുരാവസ്‌തു ആണെന്നു വിശ്വസിപ്പിച്ചു കൈമാറ്റം ചെയ്യല്‍, വില്‍ക്കല്‍, വിദേശത്തേയ്‌ക്കു കടത്തല്‍ എന്നീ കുറ്റങ്ങള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടും. തടവുശിക്ഷ ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റമാണ്‌. മോന്‍സണിന്റെ ശേഖരത്തിലുള്ളത്‌ പുരാവസ്‌തു ആണോ എന്നതു പരിശോധിച്ചു ഉറപ്പാക്കണമെന്നും ആവശ്യപ്പെടും.

പ്രധാനമന്ത്രിയുടെ ഓഫീസിൽ പോലും തനിക്ക് സ്വാധീനമുണ്ടെന്നായിരുന്നു ഇയാളുടെ അവകാശവാദം. നൂറ് കിലോ സ്വർണം കടത്തിയാലും രക്ഷപ്പെടുത്താനുള്ള സ്വാധീനമുണ്ടെന്നും, വിദേശത്ത് നിന്ന് പുരാവസ്തു വിറ്റതിന്റെ പണം കിട്ടുന്നതോടെ താൻ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാകുമെന്നായിരുന്നു മോൻസൺ പരാതിക്കാരനായ
യാക്കൂബിനോട് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here