Home Top News സുധാകരന്‍ പിന്മാറി; ധര്‍മ്മടത്ത് പിണറായിയുടെ എതിരാളി സി രഘുനാഥ് : നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സുധാകരന്‍ പിന്മാറി; ധര്‍മ്മടത്ത് പിണറായിയുടെ എതിരാളി സി രഘുനാഥ് : നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

 

കണ്ണൂര്‍ : ധര്‍മമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജനെതിരെ സി രഘുനാഥ് മത്സരിക്കും. കെ സുധാകരന്‍ മത്സരിക്കുമെന്ന അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ട് ധര്‍മ്മടത്ത് സി രഘുനാഥ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് സാധ്യതാലിസ്റ്റില്‍ ഒന്നുരണ്ടുപേരില്‍ നിന്ന് അവസാനം രഘുനാഥിന് നറുക്ക് വീഴുകയായിരുന്നു.
കെ സുധാകരന്‍ മത്സരിക്കുന്നില്ലെന്ന കാര്യം കെപിസിസി നേതൃത്വം അറിയിച്ചിരുന്നു. ധര്‍മ്മടത്ത് മത്സരിച്ചാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഗുണം ചെയ്യില്ല എന്ന വിശ്വാസമാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കെ എസു യുവിലൂടെയായിരുന്നു രഘുനാഥിന്റെ രാഷ്ട്രീയ രംഗ പ്രവേശം. കെഎസ് യു ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, സംസ്ഥാന സെക്രട്ടറി, കെ പി സി സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ധര്‍മ്മടം മണ്ഡലത്തില്‍ യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായിരുന്നു.
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി സി. കെ പദ്മാനഭനും പ്രചരണം തുടങ്ങി കഴിഞ്ഞു.വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ അമ്മയും മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി ധര്‍മ്മടത്ത് മത്സരിക്കുന്നുണ്ട്. വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണയ്ക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.
കെപിസിസിയും ഹൈക്കമാന്‍ഡും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാല്‍ മത്സരിക്കാനാവില്ലെന്ന് അറിയിച്ചെന്നും സുധാകരന്‍ പറഞ്ഞു. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വുമായി ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ വിമുഖതയുണ്ടെന്ന് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനുള്ള സമയം ലഭിച്ചില്ലെന്നും അദ്ദേഹം ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പകരം ധര്‍മടത്ത് ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരന്‍ പറഞ്ഞു.സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ മാധ്യമങ്ങളോട് പറയുകയുണ്ടായി. പിന്നാലെ തനിക്ക് കൂടിയാലോചനകള്‍ നടത്താന്‍ ഒരു മണിക്കൂര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുധാകരനും അറിയിച്ചു.

ധര്‍മടത്ത് കഴിഞ്ഞ രണ്ടു തവണ മത്സരിച്ച മമ്പറം ദിവാകരന്‍ ഇത്തവണ മത്സരത്തിനില്ലെന്ന് അറിച്ചതോടെ ആരെ മത്സരിപ്പിക്കുമെന്ന അനിശ്ചിതത്വം കോണ്‍ഗ്രസിലുണ്ടായത്. ചര്‍ച്ചകള്‍ തന്റെ നേരെ വന്നപ്പോള്‍ സുധാകരന്‍ തന്നെയാണ് രഘുനാഥിനെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ച വീണ്ടും സുധാകരനിലേക്കെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here