Home Sports ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി കിഡംബി ശ്രീകാന്ത്

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി കിഡംബി ശ്രീകാന്ത്

India's Srikanth Kidambi hits a shot to Singapore's Loh Kean Yew during the men's singles final badminton match of the BWF World Championships in Huelva, on December 19, 2021. (Photo by JOSE JORDAN / AFP)

ഹ്യുയേൽവ:വെള്ളി തിളക്കത്തിൽ ഇന്ത്യയുടെ സ്വന്തം ശ്രീകാന്ത്.ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി ചരിത്രം കുറിച്ചിരിക്കുകയാണ് കിഡംബി ശ്രീകാന്ത്.ഫൈനലിൽ സിംഗപ്പൂരിന്റെ യുവതാരം ലോ കീൻ യൂവിനോട് തോൽക്കേണ്ടിവന്നെങ്കിലും ചരിത്രനേട്ടത്തിലേക്കുയർന്നാണ് മുൻ ലോക ഒന്നാം നമ്പർ താരമായ ശ്രീകാന്തിന്റ മടക്കം.

2 മെഡലുകളാണ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ സ്വന്തമാക്കിയത്. ശ്രീകാന്ത് സെമിഫൈനലിൽ തോൽപ്പിച്ച ഇന്ത്യൻ താരം ലക്ഷ്യ സെൻ വെങ്കലം നേടിയിരുന്നു. ലോക ചാമ്പ്യൻഷിപ്പിലെ പുരുഷന്മാരുടെ വിഭാഗത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.ലോക ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യ നേടുന്ന മെഡലുകളുടെ ഇതോടെ എണ്ണം 12 ആയി

LEAVE A REPLY

Please enter your comment!
Please enter your name here