Home Top News ട്രെയിന്‍ യാത്രയ്ക്കിടെ മലയാളികള്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം; അതിക്രമങ്ങള്‍ക്ക് പൊലീസും...

ട്രെയിന്‍ യാത്രയ്ക്കിടെ മലയാളികള്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം; അതിക്രമങ്ങള്‍ക്ക് പൊലീസും കൂട്ടുനിന്നെന്നും കന്യാസ്ത്രീകള്‍

 

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം.മതം മാറ്റാന്‍ കൊണ്ടു പോകുകയാണെന്ന് ആരോപിച്ചു ഉത്തര്‍പ്രദേശില്‍ മലയാളികള്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം നടത്തിയത്. ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് യാത്ര ചെയ്ത കന്യാസ്ത്രീകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ അതിക്രമങ്ങള്‍ക്ക് പൊലീസും കൂട്ടുനിന്നെന്നും കന്യാസ്ത്രീകള്‍ ആരോപിക്കുന്നു.
മഠത്തില്‍ ചേര്‍ന്ന സന്യാസാര്‍ഥിനികളെയും അവരെ അവധിക്കു നാട്ടിലേക്കു വിടാന്‍ ട്രെയിനില്‍ തിരിച്ച മലയാളി ഉള്‍പ്പെടെയുള്ള രണ്ട് യുവ സന്യാസിനിമാരെയും തടഞ്ഞുവച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ബജ്റംഗ്ദള്‍ നടത്തിയ ശ്രമം അപലപനീയമെന്ന് സിറോ മലബാര്‍ സഭ പറഞ്ഞു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തീവ്ര വര്‍ഗീയവാദികള്‍ നടത്തുന്ന അക്രമസംഭവങ്ങളെ സര്‍ക്കാര്‍ ഗൗരവമായി നേരിടണമെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു

പത്തൊമ്പതിന് ഡല്‍ഹിയില്‍നിന്ന് ഒഡീഷയിലെ റൂര്‍ക്കലയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ നാല് സന്യാസിനിമാര്‍ക്കാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ദുരനുഭവമുണ്ടായത്. റൂര്‍ക്കലയില്‍നിന്നുള്ള പത്തൊമ്പതുകാരികളായ രണ്ട് സന്യാസാര്‍ഥിനിമാരെ അവധിക്കു നാട്ടില്‍ കൊണ്ടുചെന്നാക്കാന്‍ കൂടെപ്പോയതായിരുന്നു ഇവര്‍.

ഇവരില്‍ രണ്ടു പേര്‍ സാധാരണ വസ്ത്രവും മറ്റു രണ്ടുപേര്‍ സഭാ വസ്ത്രവും ധരിച്ചിരുന്നു. ഇതില്‍ മത വസ്ത്രം ധരിക്കാത്തവരെ മതം മാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ?ആരോപിച്ചാണ് ഇവര്‍ക്ക് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ സമീപിച്ചത്. തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ കന്യാസ്ത്രീകളായിരുന്നു ഇവര്‍. ഡീഷയില്‍ നിന്ന് രണ്ട് യുവ കന്യാസ്ത്രീകളെ വീട്ടിലെത്തിക്കാനാണ് മലയാളിയുള്‍പ്പെടയുള്ള രണ്ട് യുവ കന്യാസ്ത്രീകള്‍ കൂടെപ്പോയത്. പോസ്റ്റുലന്റ്സ് ആയിരുന്നതിനാലാണ് രണ്ട് പേര്‍ സാധാരണ വേഷമിട്ടത്.

വൈകിട്ട് ആറരയോടെ ഝാന്‍സി എത്താറായപ്പോള്‍ തീര്‍ത്ഥയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. മതവേഷം ഇടാത്ത പെണ്‍കുട്ടികളെ മതം മാറ്റാന്‍ കൊണ്ടു പോവുന്നു എന്നാരോപിച്ച് ട്രെയിനിലുണ്ടായിരുന്ന ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ എല്ലാവരും കന്യാസ്ത്രീകളാണെന്നും ജന്‍മനാ ക്രൈസ്തവരാണെന്ന് പറഞ്ഞിട്ടും ഇവര്‍ പിന്‍മാറിയില്ല. മതംമാറ്റം നിയമം മൂലം നിരോധിച്ചിരിക്കന്ന യുപിയില്‍ തെറ്റായ വിവരം നല്‍കി ബജ്റംഗള്‍ പ്രവര്‍ത്തകര്‍ പൊലീസിനെയും വിളിച്ചു വരുത്തി.

വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് ഇവര്‍ പറഞ്ഞെങ്കിലും പൊലീസ് ബലമായി ഇവരെ പിടിച്ചിറക്കി. തുടര്‍ന്ന് പോലീസെത്തി സന്യാസിനികളെ കസ്റ്റഡിയിലെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് രാത്രി 11.30 നാണ് സന്യാസികളെ മോചിപ്പിച്ചത്. പിന്നീട് ഝാന്‍സി ബിഷപ്സ് ഹൗസിലേക്ക് ഇവരെ മാറ്റി. പിറ്റേന്ന് ഡല്‍ഹിയില്‍നിന്ന് പ്രോവിഷ്യല്‍ സിസ്റ്റര്‍ എത്തി തുടര്‍യാത്രയ്ക്ക് സൗകര്യം ഒരുക്കി. ശനിയാഴ്ചയാണ് പിന്നീട് ഇവര്‍ യാത്ര തുടര്‍ന്നത്.

സഭാവസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിച്ച് പൊലീസ് സംരക്ഷണത്തിലായിരുന്നു ഈ യാത്ര. ആധാര്‍ അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും കന്യാസ്ത്രീകള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here