Home Life style സ്തനങ്ങളുടെ വലിപ്പം കൂട്ടാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത യുവതിയ്ക്ക് ദാരുണാന്ത്യം

സ്തനങ്ങളുടെ വലിപ്പം കൂട്ടാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത യുവതിയ്ക്ക് ദാരുണാന്ത്യം

സ്തനങ്ങളുടെ വലിപ്പം കൂട്ടാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത യുവതിയ്ക്ക് ദാരുണാന്ത്യം. ലണ്ടനിലെ റിവര്‍സൈഡ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയ 36-കാരിയായ ലൂയിസ് ഹാര്‍വിയാണ് മരണപ്പെട്ടത്. ജൂണ്‍ 17-നാണ് മൂന്ന് മണിക്കൂര്‍ നേരം നീണ്ടു നിന്ന രണ്ട് ശസ്ത്രക്രിയകളും നടന്നത്. മരണകാരണം സംബന്ധിച്ച അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഇവരുടെ മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു.

സ്തന വലുപ്പത്തിനും വയറു കുറയ്ക്കുന്നതിനും വേണ്ടിയാണ് ലൂയിസ് ഹാര്‍വി ചികിത്സ തേടിയെത്തിയത്. ഹാര്‍വിയുടെ ആവശ്യപ്രകാരം രണ്ട് പ്ലാസ്റ്റിക് സര്‍ജറികളും ഒരേ സമയം ഡോക്ടര്‍മാര്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം വീട്ടിലേക്കെത്തിയ ലൂയിസ് ഹാര്‍വി 18 ദിവസം കഴിഞ്ഞ ശേഷം മരിക്കുകയായിരുന്നു. ഇവര്‍ ബ്യൂട്ടീഷന്‍ കൂടിയായിരുന്നു. ഇവര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്.

അതേസമയം, ഹാര്‍വിയുടെ മരണം ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവ് മൂലമാണെന്ന് അമ്മ ആരോപിച്ചു. രക്തം കട്ടപിടിക്കാതിരിക്കാനായി രണ്ടാം ഡോസ് മരുന്ന് നല്‍ക്കാതിരുന്നത് കാരണമാണ് തന്റെ മകള്‍ മരണപ്പെട്ടതെന്നും ഹാര്‍വിയുടെ അമ്മ ലിന്‍ഡ ഹാര്‍വി പറയുന്നു. രക്തം കട്ട പിടിക്കുന്ന ശരീര പ്രകൃതമാണ് തങ്ങളുടെ കുടുംബക്കാര്‍ക്ക്. ഇക്കാര്യം മനസ്സിലാക്കിയിട്ടും ഡോക്ടര്‍മാര്‍ തന്റെ മകള്‍ക്ക് അതിനുള്ള രണ്ടാം ഡോസ് മരുന്ന് നല്‍കിയില്ലെന്നും ലിന്‍ഡ ഹാര്‍വി പറഞ്ഞു. രണ്ട് ശസ്ത്രക്രിയകളും ഒരേ സമയം നടത്തിയാല്‍ ചിലവ് കുറയുമെന്ന് ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ ഹാര്‍വിയെ ഉപദേശിച്ചതു കൊണ്ടാണ് തന്റെ മകള്‍ ഇതിന് തയ്യാറായതെന്നും ഇവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here