ന്യൂഡല്‍ഹി: കോവിഡ് 19 തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മിഡില്‍ ഈസ്റ്റ് മേഖലകളിലെ കൊവിഡ് പ്രതിസന്ധിയും വ്യവസായങ്ങള്‍ അടച്ചുപൂട്ടിയതും കാരണം ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ വലിയ ദുരിതത്തിലാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
മിഡില്‍ ഈസ്റ്റില്‍ സഹായം കാത്തിരിക്കുന്ന നമ്മുടെ സഹോദരി സഹോദരന്മാരെ ക്വാറന്റൈന് കേന്ദ്രങ്ങള്‍ തയ്യാറാക്കി എത്രയും വേഗം വിമാനം ഏര്‍പ്പെടുത്തി തിരിച്ചെത്തിക്കാന്‍ കേന്ദ്രം തയ്യറാകണമെന്നും രാഹുല്‍ ഗാന്ധി ട്വറ്ററിലൂടെ ആവശ്യപ്പെട്ടു.