ലോകഡൗണില്‍ കിടുങ്ങിയെങ്കിലും ആചാര പ്രകാരം തീരുമാനിച്ചുറപ്പിച്ച നല്ലൊരു വിവാഹ തീയ്യതി ആയിരുന്ന. ഒഴിവാക്കാന്‍ തോന്നിയില്ല ഇന്റര്‍നെറ്റിന്റെ സഹായത്തില്‍ താലിചാര്‍ത്തി വൈറലായിരിക്കുരയാണ് ഉത്തരേന്ത്യന്‍ ദമ്പദികള്‍. ബന്ധുക്കള്വക ബോളിവുഡ് സ്റ്റൈല്‍ ഡാന്‍സും കൂടിയായതോടെ കല്യാണം അടിപൊളിയായി.
ലോക്ക്ഡൗണ്‍ പരസ്പരം അകറ്റിയെങ്കിലും ഓണ്‍ലൈന്‍ വഴി ഒരു അടിപൊളി വിവാഹം നടത്തി വൈറലായിരിക്കുകയാണ് ഈ ഉത്തരേന്ത്യന്‍ ദമ്പതികള്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് വരനായ സുഷന്‍ ദങ് മുംബൈയിലും, വധു കീര്‍ത്തി നരങ് ബരേലിയിലും ആയിപ്പോയി.
ഓണ്‍ലൈനില്‍ ആയിരുന്നെങ്കിലും ആവേശത്തിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവാഹ വീഡിയോ രണ്ടര ലക്ഷത്തിലേറെ പേര് കണ്ടുകഴിഞ്ഞു. നവദമ്പതികള്‍ ശരിക്കും സെലിബ്രിട്ടികളായി മാറി.
ദിവസങ്ങള്‍ നീളുന്ന ഉത്തരേന്ത്യന്‍ ആഢംബര വിവാഹങ്ങള്‍ പ്രശസ്തമാണ്. എങ്കിലും ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവാഹങ്ങള്‍ പലതും മാറ്റിവെക്കുകയോ അത് ആഗ്രഹിക്കാത്തവര്‍ വിവാഹം ചെറു ചടങ്ങുകള്‍ മാത്രമാക്കി നടത്തുകയാണ് ഇന്ത്യയില്‍.തങ്ങളുടെ ഓണ്‍ലൈന്‍ വിവാഹം ഇത്രയും ആഡംബരമായി മാറുമെന്ന് ഒട്ടും കരുതിയിരുന്നില്ലെന്ന് ടൊറന്റോയില്‍ ഡാറ്റാ അനലിസ്റ്റായി പ്രവര്‍ത്തിക്കുന്ന 26 കാരനായ സുഷന്‍ ദങ് പറഞ്ഞു. online wedding indiaസൂം ആപ്പില്‍ നൂറുകണക്കിന് ആളുകള്‍ ഞങ്ങളുടെ ആഘോഷത്തില്‍ പങ്കെടുത്തു. വിവാഹചടങ്ങ് ഞങ്ങള്‍ ഫെയ്സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു. 16,000 പേര് ആ വീഡിയോ കണ്ടു. പരമ്പരാഗതമായ ഷര്‍വാണി കുര്‍ത്തയും തലപ്പാവുമായിരുന്നു സുഷന്‍ ദങിന്റെ വേഷം. വടക്കന്‍ ഉത്തര്‍പ്രദേശിലെ ബരേലിയില് നിന്നും സുന്ദരിയായി കീര്‍ത്തി നരങ്ങും വീഡിയോ കോളില്‍ വന്നു.ഛത്തിസ്ഖഡിലെ റായ്പൂരിലെ സ്വന്തംവീട്ടില്‍ ഒരു ഹോമകുണ്ഡത്തിന് അരികിലിരുന്ന് പൂജാരി മന്ത്രങ്ങള്‍ ഉരുവിട്ടു. ഡല്‍ഹിയില്‍ നിന്നും ഗുഡ്ഗാവില്‍ നിന്നും ബംഗളുരുവില്‍ നിന്നുമെല്ലാം അതിഥികള്‍ ലോഗിന്‍ ചെയ്തു.