Home Editers pick സോഫ്റ്റ് ഡ്രിങ്ക് എന്ന് കരുതി മദ്യം കുടിച്ച് നാല് വയസ്സുകാരന്‍ മരിച്ചു, വിവരമറിഞ്ഞ മുത്തശ്ശനും മരിച്ചു

സോഫ്റ്റ് ഡ്രിങ്ക് എന്ന് കരുതി മദ്യം കുടിച്ച് നാല് വയസ്സുകാരന്‍ മരിച്ചു, വിവരമറിഞ്ഞ മുത്തശ്ശനും മരിച്ചു

വെല്ലൂര്‍ തിരുവലം സ്വദേശി ചിന്നസ്വാമിയുടെ മകളുടെ മകന്‍ നാല് വയസ്സുള്ള രുദ്രേഷ് സോഫ്റ്റ് ഡ്രിങ്ക് എന്ന് കരുതി മദ്യം കുടിച്ച് മരിച്ചു. ചിന്നസ്വാമി സൂക്ഷിച്ച് വച്ച മദ്യമാണ് രുദ്രേഷ് കുടിച്ചത്. വാര്‍ത്തയറിഞ്ഞ ചിന്നസ്വാമിക്ക് ഹൃദയാഘാതം വരികയും മരിക്കുകയും ചെയ്തു.

കൂലിപ്പണിക്കാരനായ ചിന്നസാമി വൈകീട്ട് മദ്യപിക്കുമായിരുന്നു. മദ്യപിച്ചശേഷം ചിന്നസാമി അടുത്ത മുറിയിലിരുന്ന് ടി.വി. കണ്ടു. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. ഈസമയത്താണ് ശീതളപാനീയമാണെന്നുകരുതി രുദ്രേഷ് മുത്തച്ഛൻ കാണാതെ മദ്യം കുടിച്ചത്. മദ്യം കഴിച്ചതോടെ ശ്വാസംമുട്ടിയ കുട്ടി കുഴഞ്ഞുവീണു. ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട് കുട്ടി ശബ്ദമുണ്ടാക്കുന്നത് കേട്ടെത്തിയ ചിന്നസാമിയാണ് മകളെയും നാട്ടുകാരെയും വിവരമറിയിച്ചത്. മദ്യം കഴിച്ചതാണ് കാരണമെന്നറിഞ്ഞതോടെ പ്രദേശവാസികൾ ചിന്നസാമിയെ കുറ്റപ്പെടുത്തി. ഇതോടെ ഹൃദ്രോഗിയായ ചിന്നസാമി കുഴഞ്ഞുവീഴുകയായിരുന്നു.

ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചിന്നസാമിയെ രക്ഷിക്കാനായില്ല. രുദ്രേഷിനെ വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here