എബി ബി രക്തഗ്രൂപ്പുകളില്‍ പെടുന്നവര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന്് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ പഠനറിപ്പോര്‍ട്ട്. ഒ രക്തഗ്രൂപ്പുകാര്‍ക്ക് ഏറ്റവും കുറവായി വൈറസ് ബാധിക്കുന്നതായും പഠനം കണ്ടെത്തി. അഥവാ കോവിഡ് പോസിറ്റീവായാല്‍ തന്നെ കുറഞ്ഞ ലക്ഷണങ്ങളോ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ പാടെ ഇല്ലാത്തവരോ ആകുന്നുവെന്നും സിഎസ്ഐആര്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു. സീറോ പോസിറ്റിവിറ്റി സര്‍വ്വേയാണ് രാജ്യമെമ്പാടുമായി സിഎസ്ഐആര്‍ നടത്തിയത്. വെജിറ്റേറിയന്‍കാര്‍ക്കും കോവിഡ് കുറവ് മാത്രമാണ് വരുന്നതെന്നും സര്‍വ്വേയില്‍ തെളിഞ്ഞു. ഉയര്‍ന്ന ഫൈബര്‍ ഉള്ള വെജിറ്റേറിയന്‍ ഭക്ഷണം രോഗപ്രതിരോധശേഷി കൂട്ടുന്നതാണ് കാരണം. വൈറസ് ബാധ തടയാനും വൈറസ് ബാധയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ തടയാനും ഫൈബര്‍ അടങ്ങിയ ഭക്ഷണം സഹായിക്കും. രാജ്യത്തെ പതിനായിരത്തോളം പേരില്‍ നിന്നുള്ള സാമ്പിളുകളാണ് പഠനവിധേയമാക്കിയത്. എബി ഗ്രൂപ്പുകാരില്‍ ആണ് കോവിഡിനുള്ള സാധ്യത കൂടുതല്‍. തൊട്ടു പിന്നില്‍ ബി ഗ്രൂപ്പുകാരാണ്.
Home Medical രക്തഗ്രൂപ്പിലുമുണ്ട് കാര്യം, എബി ബി ഗ്രൂപ്പുകാര്‍ക്ക് കോവിഡ് അധികമായി വരുന്നു; ഒ കാര്‍ക്ക് കുറവ്