മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പുർ എഫ്.സിയോട് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റ ബ്ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക് വീണുപോയിരുന്നു.
അതിൽ നിന്ന് തിരിച്ചുകയറാനുള്ള അവസരമാണ് മഞ്ഞപ്പടയ്ക്ക് ഇന്ന്.ഇതുവരെ ഒരു മത്സരത്തിൽ മാത്രം ജയിക്കാൻ കഴിഞ്ഞ, പോയിന്റ് പട്ടികയിൽ 10-ാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിനെ കീഴടക്കുക പ്രയാസമാണെന്ന് ബ്ളാസ്റ്റേഴ്സ് ആരാധകർ കരുതുന്നില്ല.ഡിസംബറിൽ ബ്ളാസ്റ്റേഴ്സ് 1-1ന് ഈസ്റ്റ് ബംഗാളിനോട് സമനിലയിൽ പിരിഞ്ഞിരുന്നു.