Home Sports കരകയറി മഞ്ഞപ്പട ;  ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം

കരകയറി മഞ്ഞപ്പട ;  ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ എട്ടാം സീസണിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സിക്ക്‌ ആദ്യ ജയം. തിലക്‌ മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌.സിയെ 2-1 നാണു ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്‌. ഈ സീസണിലെ കളിച്ച എല്ലാ മത്സരവും ജയിച്ച്‌ മുന്നേറിയ ഒഡീഷയെയാണ്‌ ബ്ലാസ്‌റ്റേഴ്‌സ് വീഴ്‌ത്തിയത്‌. മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം കാഴ്‌ച വച്ചാണ്‌ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്‌. മികച്ച രീതിയിലാണ്‌ അവര്‍ മത്സരം തുടങ്ങിയത്‌. അൽവാരോ വാസ്ക്സ്, പ്രശാന്തുമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്.

14-ാം മിനിറ്റിലാണ്‌ ഒഡീഷക്ക്‌ ആദ്യ അവസരം ലഭിച്ചത്‌. ഒന്നാം പകുതിയിലുടനീളം ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു ആധിപത്യം.. രണ്ടാം പകുതിയില്‍ തുടക്കത്തില്‍ ലൂണയുടെ ഷോട്ട്‌ പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയില്‍ ഒഡിഷയുടെ പിഴവുകള്‍ മുതലെടുത്താണ് ബ്ലാസ്റ്റേഴ്‌സ് ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയുടെ അധിക സമയത്ത് ഒഡിഷയ്ക്കു വേണ്ടി നിഖില്‍ രാജ് ആശ്വാസ ഗോള്‍ കണ്ടെത്തി. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് അഞ്ചു പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ്.നാല് മത്സരങ്ങളില്‍നിന്ന് ഒരു ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമാണു ബ്ലാസ്റ്റേഴ്‌സിനുള്ളത്. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചു തുടങ്ങിയ ഒഡിഷയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ബ്ലാസ്റ്റേഴ്‌സില്‍നിന്നുണ്ടായത്. ആറ് പോയിന്റോടെ ഒഡിഷയാണ് മൂന്നാം സ്ഥാനത്ത്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം 12ന് ഈസ്റ്റ് ബംഗാളിനെതിരെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here