Home NATIONAL ദേശിയ ഗാനത്തെ അപമാനിച്ചു; മമത ബാനർജിക്കെതിരെ ആരോപണം ഉന്നയിച്ച് ബിജെപി

ദേശിയ ഗാനത്തെ അപമാനിച്ചു; മമത ബാനർജിക്കെതിരെ ആരോപണം ഉന്നയിച്ച് ബിജെപി

ന്യൂഡൽഹി: ദേശീയഗാനത്തെ അപമാനിച്ചുവെന്ന പേരിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആരോപണവുമായി ബിജെപി. ബുധനാഴ്‌ച മുബൈയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയാണ് ഇരുന്നുകൊണ്ട് ദേശീയഗാനം ആലപിച്ചതും പെട്ടെന്ന് എഴുന്നേറ്റതും. പിന്നീട് ദേശീയഗാനം പൂർത്തിയാക്കാതെ ഇടയ്‌ക്ക് വച്ച് നിറുത്തുകയും ചെയ്തു. ഇത് ബിജെപിയ്ക്ക് മമ്‌തയ്‌ക്കെതിരെ പ്രയോഗിക്കാനുള്ള ആയുധം ആയി മാറി.

മമത ബാനർജി ആദ്യം ഇരിക്കുകയായിരുന്നു, പിന്നെ എഴുന്നേറ്റു നിന്നു, ഇന്ത്യയുടെ ദേശീയ ഗാനം പാതിവഴിയിൽ ആലപിക്കുന്നത് നിർത്തി. ഇന്ന്, ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ, ബംഗാളിന്റെ സംസ്‌കാരത്തെയും ദേശീയ ഗാനത്തെയും രാജ്യത്തെയും ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിനെയും അവർ അപമാനിച്ചിരിക്കുന്നു! ” പശ്ചിമ ബംഗാൾ ബിജെപി ഘടകം ട്വീറ്റ് ചെയ്‌തു. ഇരുന്ന് കൊണ്ട് ദേശീയഗാനം ചൊല്ലിയതിനും തുടർന്ന് 45 വാക്യങ്ങൾ കഴിഞ്ഞ് പെട്ടെന്ന് നിർത്തിയതിനും മമതയ്‌ക്കെതിരെ മുംബയിലെ ഒരു ബിജെപി നേതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here