Home NATIONAL മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു; പകച്ച് യോഗിയും കൂട്ടരും, യുപിയില്‍ ബിജെപിവിട്ടത് 9 എംഎല്‍എമാര്‍

മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു; പകച്ച് യോഗിയും കൂട്ടരും, യുപിയില്‍ ബിജെപിവിട്ടത് 9 എംഎല്‍എമാര്‍

ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രി രാജിവെച്ചു. ആയുഷ് വകുപ്പ് മന്ത്രിയും നാകുര്‍ എംഎല്‍എയുമായ ധരം സിങ് സൈനിയാണ് രാജി പ്രഖ്യാപിച്ചത്. ഫിറോസാബാദ് എംഎല്‍എ മുകേഷ് വര്‍മ ഇന്ന് രാവിലെ രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ധരം സിങ് സൈനിയുടെ രാജി. വിനയ് ശാക്യയെന്ന മറ്റൊരു എംഎല്‍എയും ഇന്ന് രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ 3 ദിവസങ്ങൾക്കിടെ യോഗി മന്ത്രിസഭയിൽനിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ ആളാണു സെയ്നി. സൈനിയടക്കമുള്ള 8 എംഎൽഎമാരാണ് കഴിഞ്ഞ 3 ദിവസത്തിനിടെ ബിജെപി വിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സൈനിയും മുകേഷ് വർമയുമടക്കം 8 പിന്നാക്ക വിഭാഗം നേതാക്കളാണ് ഇതുവരെ ബിജെപിയിൽനിന്നു രാജി വച്ചത്.

ദളിത്, പിന്നാക്ക വിഭാഗങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ബി.ജെ.പിയും യോഗി സര്‍ക്കാരും അവഗണന കാണിക്കുന്നുവെന്നാണ് രാജിവെക്കുന്നവരുടെ പ്രധാന ആരോപണം.നകൂദ് നിയോജകമണ്ഡലത്തിൽനിന്നു 4 തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആളാണു സെയ്നി. 2016ൽ ബിഎസ്പി ക്യാംപിൽനിന്ന് മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യയ്ക്കൊപ്പമാണു സൈയ്നിയും ബിജെപിയിലെത്തിയത്. മൗര്യയും മന്ത്രിസഭയിൽനിന്നു രാജിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here