Home KERALA കൊടകര കുഴല്‍പ്പണകേസില്‍ ഒരു ബിജെപി നേതാവും പ്രതിയാകില്ലെന്ന് പൊലീസ്

കൊടകര കുഴല്‍പ്പണകേസില്‍ ഒരു ബിജെപി നേതാവും പ്രതിയാകില്ലെന്ന് പൊലീസ്

 

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണസംഘം ജൂലൈ 24ന് കുറ്റപ്പത്രം സമര്‍പ്പിക്കും. കേസില്‍ ബിജെപി നേതാക്കള്‍ ആരും പ്രതികള്‍ ആകില്ലെന്ന് പൊലീസ്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ സാക്ഷികളാക്കിയേക്കും. ആകെ 22 പേരാണ് പ്രതികളായുള്ളത്. ബിജെപി നേതാക്കളുടെ മൊഴികള്‍ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രം ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് സമര്‍പ്പിക്കുക.

ഇതുവരെയായി കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബിജെപി നേതാക്കളെയാണ് കേസില്‍ ചോദ്യം ചെയ്തത്. സെന്‍ട്രല്‍ ഏജന്‍സി ആകണം കേസ് അന്വേഷിക്കേണ്ടത് എന്നാണ് പൊലീസിന്റെ നിലപാട്. ഇത് കോടതിയിലും ആവശ്യപ്പെടും.

കവര്‍ച്ചകേസില്‍ പരാതി നല്‍കിയ ധര്‍മരാജനും കെ.സുരേന്ദ്രനുമായുള്ള സംഭാഷണത്തെ കുറിച്ചാണ് പ്രധാനമായും ചോദ്യം ചെയ്തത്. ഏകവര്‍ച്ചാപണം കണ്ടെടുക്കുക എന്നത് എളുപ്പമല്ല എന്നാണ് പൊലീസ് പറയുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് വ്യക്തതയില്ല. കേന്ദ്രഏജന്‍സിയെ കൊണ്ട് അ്‌ന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസ് പറയുമ്പോഴും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ കേസന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാകുമോ എന്നത് ഉറപ്പില്ല. കേസില്‍ കാര്യങ്ങള്‍ പഠിക്കാനും പരിശോധിക്കാനും കൂടുതല്‍ സമയം വേണമെന്ന് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതിയില്‍ ഇഡി കോടതിക്ക് ഉത്തരമായി ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here