Home Editers pick സുരേന്ദ്രന്റെ ഹെലികോപ്ടര്‍ പ്രചരണം; സൈക്കളോടിച്ച് പ്രതിഷേധം; തെരഞ്ഞെടുപ്പ് ധൂര്‍ത്തിനെതിരെ ബിജെപിയിലും പ്രതിഷേധം

സുരേന്ദ്രന്റെ ഹെലികോപ്ടര്‍ പ്രചരണം; സൈക്കളോടിച്ച് പ്രതിഷേധം; തെരഞ്ഞെടുപ്പ് ധൂര്‍ത്തിനെതിരെ ബിജെപിയിലും പ്രതിഷേധം

രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനയിലൂടെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കൊള്ളയടിക്കുമ്പോള്‍ ഹെലികോപ്റ്ററില്‍ പറന്ന് കോടികള്‍ പൊടിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പ്രതിഷേധം. ഹെലികോപ്ടര്‍ പ്രചരണത്തിനെതിരെ മഞ്ചേശ്വരത്താണ് ഇടതു പ്രവര്‍ത്തകതര്‍ സൈക്കിളും ടാക്ടറും ഓടിച്ച് പ്രതിഷേധിച്ചത്.ബിജെപി സ്ഥാനാര്‍ഥി കൂടിയായ കെ.സുരേന്ദ്രന്റെ ഹെലികോപ്റ്ററിലുള്ള യാത്ര ധൂര്‍ത്താണെന്നാരോപിച്ച് എല്‍ഡിഎഫ് പൈവളിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി നടത്തിയത്. സുരേന്ദ്രന്‍ ഹെലികോപ്റ്ററിലിറങ്ങിയ പൈവെളികയില്‍ സൈക്കിളിലും ട്രാക്ടറിലും സഞ്ചരിച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനയിലൂടെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കൊള്ളയടിക്കുമ്പോള്‍ ഹെലികോപ്റ്ററില്‍ പറന്ന് കോടികള്‍ പൊടിക്കുന്നത് തുറന്നുകാട്ടാനാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ സൈക്കിളിലും ട്രാക്ടറിലും റാലി നടത്തിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി.രമേശനും റാലിയില്‍ പങ്കെടുത്തു. മഞ്ചേശ്വരം കൂടാതെ കോന്നിയിലും സുരേന്ദ്രന്‍ മത്സരിക്കുന്നുണ്ട്. ഇവിടെയും ഹെലിക്പടറില്‍ തന്നെയാണ് സുരേന്ദ്രന്‍ എത്തിയത്.

കോന്നിയിലും മഞ്ചേശ്വരത്തും 2 ദിവസം വീതം പ്രചാരണമാണനടത്തുക. കോന്നിയിലെ പ്രചാരണത്തിനു ശേഷം മഞ്ചേശ്വരത്ത് എത്തും. അവിടെ 2 ദിവസം കഴിഞ്ഞ് വീണ്ടും കോന്നിയിലേക്കു മടങ്ങും. ഇതിനിടെ, മറ്റു മണ്ഡലങ്ങളില്‍ പോകും. ഇതിനായി പാര്‍ട്ടിയാണ് ഹെലികോപ്റ്റര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സുരേന്ദ്രന്റെ ഭാക്ഷ്യം. കെ.സുരേന്ദ്രനെ പോലെ ഭാഗ്യം ലഭിച്ച ഒരു ബിജെപി നേതാവ് കേരളത്തിലുണ്ടായിട്ടില്ലാ എന്നായിരുന്നു ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്റെ അഭിപ്രായം. സുരേന്ദ്രന്റ ഈ ഹൈടെക് പ്രചരണത്തിനും ധൂര്‍ത്തിനുമെതിരെ ബിജെപിയില്‍ നിന്നും തന്നെ പ്രതിഷേധമുയരുന്നുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വീണ്ടുമൊരങ്കത്തിന് രണ്ടാം തട്ടകമായാണ് കോന്നി തിരഞ്ഞെടുക്കുന്നത്. ഒന്നാം തട്ടകം മഞ്ചേശ്വരം തന്നെയാണ്. കോന്നിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് നില വര്‍ദ്ധിപ്പിച്ചതല്ലാതെ വിജയിക്കാന്‍ സാധിച്ചിരുന്നില്ല. അന്നത്തെക്കാള്‍ മോശം സാഹചര്യമാണ് ഇപ്പോള്‍ കോന്നിയില്‍ .ശബരിമലയുടെ പേരിലുളള പ്രചരണം കോന്നിയില്‍ ഇത്തവണ അത്രകണ്ട്് ഏല്‍ക്കുകയില്ല. ശബരിമല വിഷയത്തില്‍ ബിജെപി സ്വീകരിച്ച ഇരട്ടത്താപ്പു തന്നെയാണ് ഇതിന് കാരണം. കോന്നിയിലെ ജനങ്ങളുമായുള്ള വൈകാരികമായ അടുപ്പമാണ് അവിടെ മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.
ശബരിമല വിഷയം കത്തിനിന്ന 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ പോലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടും സ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതുവരെ മത്സരിച്ച മണ്ഡലങ്ങളില്‍ എല്ലാം വോട്ടുയര്‍ത്തിയ ശീലമാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ട് തന്നെയാണ് ഇക്കുറി അദ്ദേഹത്തെ രണ്ട് മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. കഴിഞ്ഞതവണ മഞ്ചേശ്വരത്ത് കള്ളവോട്ടു കൊണ്ട് മാത്രമാണ് സുരേന്ദ്രന്‍ പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായത്. അതുകൊണ്ട് തന്നെ ഒന്നാം മണ്ഡലമായി മഞ്ചേശ്വരത്ത് അദ്ദേഹം മത്സരിക്കുമ്പോള്‍ രണ്ടാം മണ്ഡലമായാണ് കോന്നിയെ തിരഞ്ഞെടുക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്താണ് സുരേന്ദ്രന്‍ കോന്നിയില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here