Home Cinema സമൂഹമാധ്യമങ്ങളില്‍ ഇന്ന് നിറയുന്നത് ലാലേട്ടനുള്ള പിറന്നാള്‍ ആശംസകള്‍

സമൂഹമാധ്യമങ്ങളില്‍ ഇന്ന് നിറയുന്നത് ലാലേട്ടനുള്ള പിറന്നാള്‍ ആശംസകള്‍

ഇന്ത്യന്‍ സിനിമയുടെ നടനവിസ്മയം മോഹന്‍ലാലിന് 61ആം പിറന്നാള്‍ ആശംസകള്‍ നേരാന്‍ മത്സരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. നാല് പതിറ്റാണ്ട് പിന്നിട്ട് മൂന്നൂറിലേറെ സിനിമകളിലൂടെ മോഹന്‍ലാല്‍ എന്ന നടന്‍ നമ്മളെ അതിശയിപ്പിച്ച് ജൈത്രയാത്ര തുടരുകയാണ്.

1980ല്‍ തുടങ്ങിയ അഭ്രപാളികളിലെ യാത്ര 2021 ല്‍ എത്തുമ്പോള്‍ ക്യാമറയ്ക്ക് പിന്നിലെ കപ്പിത്താന്‍ റോളിലേക്ക് കൂടി നീളുന്നു. മോഹന്‍ലാലിന്റെ സംവിധാനത്തില്‍ വിരിയുന്ന ചലച്ചിത്രം പോലെ തന്നെ മലയാളികള്‍ ഇപ്പോള്‍ കാത്തിരിക്കുന്നത് പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനാണ്.

 

മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി, അനുസിത്താര, സുജാത, സുരാജ് വെഞ്ഞാറുമൂട് തുടങ്ങി കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്ക് പുറമെ എല്ലാ മലയാളികളുടെയും സമൂഹമാധ്യമ ടൈംലൈനുകളില്‍ നിറയുന്നത് ലാലേട്ടനുള്ള പിറന്നാള്‍ ആശംസകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here