Home Health പക്ഷിപ്പനി മനുഷ്യനില്‍ കണ്ടെത്തി ചൈന, ലോകത്ത് ആദ്യം

പക്ഷിപ്പനി മനുഷ്യനില്‍ കണ്ടെത്തി ചൈന, ലോകത്ത് ആദ്യം

ചൈനയില്‍ മനുഷ്യനില്‍ പക്ഷിപ്പനി എച്ച്10എന്‍3 ബാധ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവിലാണ് ലോകത്തെ തന്നെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

സെന്‍ജിയാങില്‍ നിന്നുള്ള 41 വയസ്സ്‌കാരന് രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി. ഇയാളുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. കോഴികളിലും താറാവുകളിലും ആണ് കൂടുതലായും പക്ഷിപ്പനി പ്രധാനമായും കണ്ടുവരുന്നത്.

മെയ് 28നാണ് ഇയാള്‍ക്ക് എച്ച്10എന്‍3 ബാധിച്ചതായി കണ്ടെത്തുന്നത്. അതേ സമയം, ഇതിന്റെ ഉറവിടത്തെ സംബന്ധിച്ചോ ഇയാള്‍ക്ക് എത്രത്തോളം വൈറസ് ബാധിച്ചുവെന്നോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here