Home NATIONAL സൈനിക ഹെലികോപ്ടര്‍ ദുരന്തം: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 മരണം

സൈനിക ഹെലികോപ്ടര്‍ ദുരന്തം: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 മരണം

ന്യൂഡല്‍ഹി: സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ രാജ്യത്തിന് കനത്ത നഷ്ടം.സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേര്‍ കൊല്ലപ്പെട്ടു.
പ്രഥമ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ ലക്ഷ്മണ്‍ സിംഗ് റാവത്ത് (63) അടക്കം ധീരരായ 13 പോരാണ് രാജ്യത്തിന് നഷ്്മായത. ഉന്നത സൈനിക ഉദ്യോ 14 പേര്‍ സഞ്ചരിച്ച എംഐ-17V5 ഇരട്ട എന്‍ജിന്‍ ഹെലികോപ്ടര്‍ ഊട്ടിയിലെ മലനിരകളില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ കട്ടേരി നഞ്ചപ്പ ഛത്രിയിലെ വനമേഖലയില്‍ തകര്‍ന്നുവീണത്. അപകത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ പത്നി മധുലിക റാവത്തും അപകടത്തില്‍ മരിച്ചു. മൃതദേഹങ്ങള്‍ ഇന്നു വെകിട്ട് ഡല്‍ഹിയിലെത്തിക്കും.

ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. 80% പൊള്ളലേറ്റ ക്യാപ്റ്റന്‍ വരുണിന്റെ നില അതീവ ഗുരുതരമാണ്. ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജ് ഉദ്യോഗസ്ഥനാണ് ക്യാപ്റ്റന്‍ വരുണ്‍.

പാകിസ്താനെ വിറപ്പിച്ച സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ സൂത്രധാരന്മാരില്‍ പ്രമുഖനാണ് ജനറല്‍ ബിപിന്‍ റാവത്ത്. 2016-19 കാലയളിവല്‍ കരസേന മേധാവിയായിരുന്ന ജനറല്‍ റാവത്തിനെ കേന്ദ്രസര്‍ക്കാര്‍ 2019 ഡിസംബര്‍ 30ന് സംയുക്ത സേനാ മേധാവിയായി നിയമിക്കുകയായിരുന്നു. സര്‍വ്വ സൈന്യാധിപനായ രാഷ്ട്രപതി കഴിഞ്ഞാല്‍ മൂന്നു സേനകളുടെയും നിയന്ത്രണം ജനറല്‍ റാവത്തിന്റെ കരങ്ങളിലായിരുന്നു.

1978 ഡിസംബര്‍ 16ന് 11 ഗൂര്‍ഖ റൈഫിള്‍സില്‍ ആയിരുന്നു ഔദ്യോഗിക പദവി തുടങ്ങുന്നത്. പത്ത് വര്‍ഷത്തോളം ഇവിടെ സേവനം ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദം നിയന്ത്രിക്കാന്‍ ജനറല്‍ റാവത്തിന് കഴിഞ്ഞിരുന്നു. നുഴഞ്ഞുകയറ്റക്കാരെ നേരിടുന്നതില്‍ ഈ കാലയളവില്‍ തന്നെ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. മേജര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ച ജനറല്‍ റാവത്ത് പിന്നീട് ജമ്മു കശ്മീരിലെ ഉറിയില്‍ സേവനമനുഷ്ഠിച്ചു.

കേണലായിരിക്കേ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ സൈനിക നീക്കമാണ് തീവ്രവാദ നുഴഞ്ഞുകയറ്റം ഒരു പരിധിവരെ നിയന്ത്രിക്കുന്നതിന് ഇടയാക്കിയത്. ബ്രിഗേഡിയറായിരിക്കേ സോപോറിലെ രാഷ്ട്രീയ റൈഫിള്‍സിനെ നയിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എത്തിയ ചാപ്റ്റര്‍ 7 സമാധാന ദൗത്യസംഘത്തിലും ഉള്‍പ്പെട്ടിരുന്നു.

ഡെറാഡൂണ്‍ മിലിട്ടറി അക്കാമിയില്‍ ജനറല്‍ സ്റ്റാഫ് ഓഫീസര്‍ ആയും ഈസ്റ്റേണ്‍ കമാന്‍ഡില്‍ മേജര്‍ ജനറല്‍ ജനറല്‍ സ്റ്റാഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സതേണ്‍ കമാന്‍ഡ് ജനറല്‍ ഓഫ്ീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ്, ആര്‍മി സ്റ്റാഫ് വൈസ് ചീഫ്, കരസേന മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മുതിര്‍ന്ന രണ്ട് ലഫ്.ജനറല്‍മാരെ മാറ്റിനിര്‍ത്തിയാണ് സെലക്ഷന്‍ കമ്മിറ്റി ജനറല്‍ റാവത്തിനെ കരസേന മേധാവിയാക്കിയത്.

1962ലെ ഇന്ത്യ-ചൈന യുദ്ധത്തിനു ശേഷം 1987ല്‍ മക്മോഹന്‍ ലൈനിലുണ്ടായ തര്‍ക്കത്തില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കടന്നുകയറ്റം ചെറുത്തുതോല്‍പ്പിച്ചത് ജനറല്‍ റാവത്തിന്റെ ബറ്റാലിയനായിരുന്നു. 2015ല്‍ മ്യാന്‍മറില്‍ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് വെസ്റ്റേണ്‍ സൗത്ത ഈസ്റ്റ് ഏഷ്യ തീവ്രവദികളുടെ ആക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ അതിര്‍ത്തി കടന്നുള്ള തിരിച്ചടിക്ക് നേതൃത്വം നല്‍കിയത് ജനറല്‍ റാവത്തായിരുന്നു. പാരച്യൂട്ട് റെജിമെന്റിലെ 21 ബറ്റാലിയന്‍ ആയിരുന്നു ആ നീക്കത്തിനു പിന്നില്‍.

ഇറാന്‍, തുര്‍ക്കി എന്നിവയുമായി ചേര്‍ന്ന് ചൈന ബന്ധം ഉറപ്പിക്കുന്നതിനെ ‘ക്ലാഷ് ഓഫ് സിവിലൈസേഷന്‍’ എന്നാണ് ജനറല്‍ റാവത്ത് ഇക്കഴിഞ്ഞ സെപ്തംബര്‍ 15ന് ഡല്‍ഹിയില്‍ വിശേഷിപ്പിച്ചത്.

ഉത്തരാഖണ്ഡിലെ പുരിയില്‍ 1958 മാര്‍ച്ച് 16ന് ജനിച്ച ജനറല്‍ റാവത്ത് സ്വന്തം ജീവനേക്കാളേറെ രാജ്യത്തെ സ്നേഹിച്ച സൈനികനായിരുന്നു. രാജ്യസേവനത്തില്‍ ജീവിതം മാറ്റിവച്ചവരായിരുന്നു ജനറല്‍ റാവത്തിന്റെ തലമുറകള്‍. ലഫ്.ജനറല്‍ ലക്ഷ്മണ്‍ സിംഗ് റാവത്തിന്റെ മകന് രാജ്യസ്നേഹം രക്തത്തില്‍ അലിഞ്ഞചേര്‍ന്നിരുന്നു. ഷിംലയിലെ വിദ്യാഭ്യാസത്തിനു ശേഷം നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലുമായി പരിശീലനം പൂര്‍ത്തിയാക്കി. സ്വോര്‍ഡ് ഓഫ് ഓണര്‍’ ബഹുമതിയും നേടിയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലും യു.എസിലെ ആര്‍മി കമാന്‍ഡ് ആന്റ് ജനറല്‍ സ്റ്റാഫ് കോളജിലും ഉന്നത പരിശീലനം നേടി. ഡിഫന്‍സ് സ്റ്റഡീസില്‍ എംഫില്‍ നേടി ജനറല്‍ റാവത്ത് 2011ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാനേജ്മെന്റ് ആന്റ് കമ്പ്യുട്ടര്‍ സ്റ്റഡീസില്‍ ഡിപ്ലോമയും നേടിയിരുന്നു. മീററ്റിലെ ചൗധരി ചരണ്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്നും ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി.

43 വര്‍ഷത്തോളം നീണ്ട രാജ്യസേവനത്തില്‍ നിരവധി ധീരത പുരസ്‌കാരങ്ങള്‍ ജനറല്‍ റാവത്തിന് ലഭിച്ചിട്ടുണ്ട്. പരം വിശിഷ്ട സേവ മെഡല്‍, ഉത്തം മുദ്ധ് സേവ മെഡല്‍, അതിവിശിഷ്ട സേവ മെഡല്‍, യുദ്ധ സേവ മെഡല്‍, സേന മെഡല്‍, വിശിഷ്ട സേവ മെഡല്‍ തുടങ്ങി 18 ഓളം പുരസ്‌കാരങ്ങള്‍ ലഭിച്ചു.

രണ്ട് പെണ്‍മക്കളാണ് ജനറല്‍ റാവത്ത്-മധുലിക റാവത്ത് ദമ്പതികള്‍ക്ക്. കൃതിക, തരിണി എന്നിവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here