Home NATIONAL ജാതി ആയുധമാക്കി യു.പി സർക്കാർ ; പട്ടിക വർഗ പട്ടിക ഭേദഗതിചെയ്യാൻ നീക്കം

ജാതി ആയുധമാക്കി യു.പി സർക്കാർ ; പട്ടിക വർഗ പട്ടിക ഭേദഗതിചെയ്യാൻ നീക്കം

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ്​ മുന്നോടിയായി ഉത്തർപ്രദേശിൽ പട്ടിക വർഗ വിഭാഗത്തിന്‍റെ പട്ടിക ഭേദഗതിചെയ്യാൻ കേന്ദ്ര -സംസ്​ഥാന സർക്കാറുകളുടെ നീക്കം. പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ പട്ടിക വിപുലീകരണവുമായി ബന്ധപ്പെട്ട ഭേദഗതി വരുത്താനുള്ള നിയമനിർമാണ നിർദേശം സർക്കാർ മുന്നോട്ടുവെക്കും. അവതരിപ്പിച്ച മൂന്നു ബില്ലുകളും, 26 പുതിയ ബില്ലുകളുമാണ് ശൈത്യകാല സമ്മേളനത്തിൽ ചർച്ചയാകുക. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലുകളുംഇതിൽ ഉൾപ്പെടും. സംസ്​ഥാന സർക്കാറിന്‍റെ ശുപാർശയെ തുടർന്ന്​ പാർല​െമന്‍റ്​ ഈ വർഷം ആദ്യം തമിഴ്​നാട്ടിലെ പട്ടികജാതി ​പട്ടികയിൽ ഭേദഗതി വരുത്തിയിരുന്നു. ചില സമുദായങ്ങളുടെ ദീർഘകാലത്തെ ആവശ്യങ്ങൾ പരിഗണിച്ച്​​ പാർല​െമന്‍റിന്​​ സ്വന്തം നിലയിൽ സംസ്​ഥാനത്തെ എസ്​.ടി പട്ടികയിൽ ഭേദഗതി വരുത്താൻ ​സാധിക്കുമെന്നും അല്ലാതെ സർക്കാർ ഇതുവരെ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിട്ടില്ലെന്ന്​ യു.പി കാബിനറ്റ് മന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമാകുന്ന മത്സ്യത്തൊഴിലാളികളെയാണ് എസ്​.ടി പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here