Home International ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിയുന്നു

ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിയുന്നു

ലോകത്തെ സമ്പന്നരില്‍ മുഖ്യനും മൈക്രോസോഫ്റ്റ് മേധാവിയുമായ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും ഡിവേഴ്‌സ് ചെയ്യുന്നതായി അറിയിച്ചു. 27 വര്‍ഷം നീണ്ട ദാമ്പത്യമാണ് അവസാനിക്കുന്നത്. വാര്‍ത്ത ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചു. അതേ സമയം, സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് തുടര്‍ന്നും സഹകരിക്കുമെന്നും ഇരുവരും പറഞ്ഞു.
ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് സഹായം എത്തിക്കുന്ന മുഖ്യ സംഘടനയായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇരുവരും സംയുക്തമായി തുടങ്ങിയതാണ്. നൂറ് ബില്യണ്‍ ഡോളറിന് മുകളില്‍ ആസ്തിയുള്ള ബില്‍ ഗേറ്റ്‌സ് ഏറെ കാലം ലോകത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്നു. ഹവായ്യില്‍ 1994ല്‍ വച്ചായിരുന്നു ബില്‍ ഗേറ്റ്‌സിന്റെയും മെലിന്‍ഡയുടേയും വിവാഹം. മെലിന്‍ഡ മൈക്രോസോഫ്റ്റിന്റെ പ്രോഡക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു. മൂന്ന് കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here