Home NATIONAL ഒരു ദിവസം ഒരു കോടി വാക്‌സിന്‍, ഇന്ത്യയ്ക്ക് ബില്‍ ഗേറ്റ്‌സിന്റെ അഭിനന്ദനം

ഒരു ദിവസം ഒരു കോടി വാക്‌സിന്‍, ഇന്ത്യയ്ക്ക് ബില്‍ ഗേറ്റ്‌സിന്റെ അഭിനന്ദനം

കഴിഞ്ഞ ഒരു ദിവസം ഒരു കോടി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്ത് ഇന്ത്യ പുതിയ റെക്കോഡ് കുറിച്ചു. ഇന്ത്യയുടെ നേട്ടത്തില്‍ അഭിനന്ദനവുമായി പ്രമുഖ വ്യവസായി ബില്‍ ഗേറ്റ്‌സ് രംഗത്ത് വന്നു. സർക്കാർ, ഗവേഷകർ, വാക്​സിൻ നിർമ്മാതാക്കൾ, ആരോഗ്യപ്രവർത്തർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ്​ നേട്ടം കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചതെന്ന്​ ബിൽഗേറ്റ്​സ്​ പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ പ്രതികരണം.

ഇന്ത്യ ഒരു ദിവസം ഒരു കോടി ഡോസ്​ വാക്​സിൻ നൽകിയതി​െൻറ വാർത്തയും ബിൽഗേറ്റ്​സ്​ പങ്കുവെച്ചിട്ടുണ്ട്​. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആരോഗ്യമന്ത്രാലയത്തേയും അദ്ദേഹം ട്വീറ്റിൽ ടാഗ്​ ചെയ്​തിട്ടുണ്ട്​. വെള്ളിയാഴ്​ച 1,0,064,376 പേർക്കാണ്​ രാജ്യ​ത്ത്​ വാക്​സിൻ നൽകിയത്​. 88.2 ലക്ഷം പേർക്ക്​ വാക്​സിൻ നൽകിയതായിരുന്നു മുമ്പുണ്ടായിരുന്ന റെക്കോർഡ്​. ശരാശരി 69 ലക്ഷം പേർക്കാണ്​ ഇന്ത്യ പ്രതിദിനം വാക്​സിൻ നൽകുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here