Home Top News കളിക്കുകയായിരുന്ന കുട്ടികളെ ഓടിക്കാൻ വെടിയുതിർത്ത് ബിജെപി മന്ത്രിയുടെ മകൻ; വീട്ടിൽക്കയറി തല്ലി നാട്ടുകാർ

കളിക്കുകയായിരുന്ന കുട്ടികളെ ഓടിക്കാൻ വെടിയുതിർത്ത് ബിജെപി മന്ത്രിയുടെ മകൻ; വീട്ടിൽക്കയറി തല്ലി നാട്ടുകാർ

പട്‌ന: തോട്ടത്തിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാൻ ബിഹാർ മന്ത്രിയുടെ മകന്‍ വെടിയുതിർത്തെന്ന് ആരോപണം. ബിഹാറിലെ ചമ്പാരനില്‍ ഇന്നലെയാണ് സംഭവം. വെടിയുതിർത്തെന്ന് ആരോപിച്ച് മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികൾ മർദിച്ചു. വെടിയുതിർത്തതായി പറയപ്പെടുന്ന തോക്കും തട്ടിയെടുത്തു. അക്രമത്തിന്റെ ദൃശ്യങ്ങളെല്ലാം സമീപത്തെ ക്യാമറയിൽ പതിഞ്ഞിരുന്നു

ബീഹാർ ടൂറിസം വകുപ്പ് മന്ത്രിയും ബി ജെ പി നോതാവുമായ നാരായൺ പ്രസാദിന്റെ മകൻ ബബ്‌ലു പ്രസാദ് തന്റെ കൃഷിയിടത്തിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന ഒരു കൂട്ടം കുട്ടികളെ ഭയപ്പെടുത്താൻ ആകാശത്തേയ്ക്ക് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്കേറ്റു.എന്നാൽ കുട്ടികളെ ഭയപ്പെടുത്താൻ വെടിവച്ചുവെന്ന ആരോപണം ബബ്‌ലു പ്രസാദ് നിഷേധിച്ചു.

മകനെതിരായുള്ള ആരോപണങ്ങൾ നാരായൺ പ്രസാദും നിഷേധിച്ചു. തോട്ടത്തിലെ കയ്യേറ്റമറിഞ്ഞപ്പോഴാണ് മകൻ സ്ഥലത്തെത്തിയതെന്നും കയ്യേറ്റം തടയാൻ ശ്രമിച്ച മകനെ നാട്ടുകാർ മർദ്ദിക്കുകയായിരുവെന്നും മന്ത്രി ആരോപിച്ചു. അക്രമികൾ ലൈസൻസുള്ള തോക്ക് തട്ടിയെടുത്തുവെന്നും നാരായൺ പ്രസാദ് പറ‌ഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. തന്നെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഡാലോചനയാണ് ഇതെന്നും മന്ത്രി പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ഗ്രാമീണരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്ക് പൊലീസ് പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here