Home KERALA നാളെ സ്വാതന്ത്ര്യദിനത്തില്‍ മദ്യം കിട്ടില്ല

നാളെ സ്വാതന്ത്ര്യദിനത്തില്‍ മദ്യം കിട്ടില്ല

 

ഞായറാഴ്ച ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി മദ്യവില്‍പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് തീരുമാനം. വെയര്‍ഹൗസുകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കി. പതിവില്‍ നിന്ന് വ്യത്യാസമായാണ് ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ മദ്യശാലകള്‍ അടച്ചിടുന്നത്.

മറ്റ് ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണക്കാലമായതിനാല്‍ തിരക്ക് വര്‍ദ്ധിക്കും എന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് തീരുമാനം. കഴിഞ്ഞ ആഴ്ച വരെ വൈകുന്നേരം ഏഴ് മണിക്ക് ബെവ്‌കോ ശാലകള്‍ അടച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here