Home Editers pick അനിലാ തോമസിന് മികച്ച അധ്യപക അവാര്‍ഡ്

അനിലാ തോമസിന് മികച്ച അധ്യപക അവാര്‍ഡ്

 

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ 2018-19 ലെ മികച്ച അധ്യാപക അവാര്‍ഡ് അനിലാ തോമസിന്.കൈപ്പട്ടൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഫിസിക് അധ്യാപികയാണ്.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹയായത്. പഠന പഠനേതര രംഗത്തെ മികവ് പരിഗണിച്ചാണ് അവാര്‍ഡ്. നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ പ്രോഗ്രാം ഓഫീസറായി രണ്ടു വര്‍ഷമായി സേവനം അനുഷ്ഠിക്കുന്നുമുണ്ട്. അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. പതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവര്‍ഡ്.റാന്നി കീകൊഴൂര്‍ കടമാന്‍ പതാലില്‍ സജികെ ഫിലിപ്പന്റെ (റാന്നി അങ്ങാടി വില്ലേജ് ഓഫീസര്‍)ഭാര്യആണ്. മക്കള്‍: റാന്നി സിറ്റാഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ നീഹ ,നോഹാന്‍

LEAVE A REPLY

Please enter your comment!
Please enter your name here