Home NATIONAL ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചു

ന്യൂസിലന്‍ഡ് ടീം പ്രഖ്യാപനത്തെ തുടര്‍ന്ന് ബിസിസിഐയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ച് അംഗ ടീമിനെ ആണ് ഇരു ടീമുകളും പ്രഖ്യാപിച്ചത്. പരിക്ക് പറ്റി മാറി നിന്നിരുന്ന ഉമേഷ് യാദവ്, മുഹമ്മദ്് ഷമി, ഹനുമ വിഹാരി എന്നിവര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ ഒരുങ്ങുന്ന ടീമില്‍ അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്‌ററന്‍.

വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തം വൃദ്ധിമാന്‍ സാഹയുമാണ് ടീമില്‍ ഇടം നേടിയത്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ആകും ഓപ്പണര്‍മാര്‍. ജൂണ്‍ പതിനെട്ടിന് ആണ് ഫൈനല്‍ നടക്കുക.

ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

LEAVE A REPLY

Please enter your comment!
Please enter your name here