Home Business ബാര്‍ക്ലെയ്‌സ് ബാങ്ക് ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന്

ബാര്‍ക്ലെയ്‌സ് ബാങ്ക് ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന്

 

യുകെ ആസ്ഥാനമായുള്ള ബാര്‍ക്ലെയ്‌സ് ബാങ്ക് ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. യുകെ ആസ്ഥാനമായുള്ള ബാങ്കാണ് ബാര്‍ക്ലെയ്‌സ്. ഇന്ത്യയിലെ മൊത്തം നിക്ഷേപം ഇതോടെ 8300 കോടിയാകും. കോര്‍പ്പറേറ്റ്, നിക്ഷേപ ബാങ്കിങ് മുതലായ മേഖലകളില്‍ കൂടുതല്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

2011ൽ റീട്ടെയിൽമേഖലയിൽ നിന്ന് ബാര്‍ക്ലെയ്‌സ് പിന്‍മാറിയിരുന്നു. ഇതിനുമുമ്പ് 540 കോടി രൂപയാണ് 2009-10 സാമ്പത്തിക വർഷത്തിൽ നിക്ഷേപം നടത്തിയത്.  ഇന്ത്യയിലെ പ്രാദേശിക ധനകാര്യ സ്ഥാപനങ്ങൾക്കുപുറമെ, എച്ച്എസ്ബിസി, സ്റ്റാൻഡേഡ് ചാർട്ടേഡ്, സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, ബിഎൻപി പാരിബാസ് എന്നിവ ഉൾപ്പെടുയുള്ള വിദേശ ബാങ്കുകളുമായി ബാര്‍ക്ലെയിസ് മത്സരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here