Home Top News മോറട്ടോറിയം 2020 ഓഗസ്റ്റ് 31 വരെ മാത്രം; പലിശയില്‍ പൂര്‍ണ്ണമായ ഇളവില്ല: സുപ്രീം കോടതി; ...

മോറട്ടോറിയം 2020 ഓഗസ്റ്റ് 31 വരെ മാത്രം; പലിശയില്‍ പൂര്‍ണ്ണമായ ഇളവില്ല: സുപ്രീം കോടതി; ഒരു വായ്പകയ്ക്കും പിഴപ്പലിശ ഈടാക്കാന്‍ പാടില്ല

 

ന്യുഡല്‍ഹി: കോവിഡ് മഹാമാരിയുടെ കാലത്തെ ലോക്ഡൗണിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വായ്പ മോറട്ടോറിയത്തിന് പൂര്‍ണ്ണമായും പലിശ ഇളവ് നല്‍കാന്‍ ബാങ്കുകളോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി.
മോറട്ടോറിയം കാലത്ത് ഒരു വായ്പകയ്ക്കും പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ച കോടതി, അത്തരത്തില്‍ പിഴപ്പലിശ ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുനല്‍കുകയോ ഇ.എം.ഐയില്‍ അഡ്ജസ്റ്റ് ചെയ്യുകയോ വേണമെന്നും അറിയിച്ചു.

രണ്ടു കോടി വരെയുള്ള വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കുന്നതിന്റെ മാനദണ്ഡം കോടതിക്ക് മനസ്സിലാകുന്നില്ല. രണ്ട് കോടി വരെയുള്ള പരിധി ഒഴിവാക്കി എല്ലാ വായ്പകള്‍ക്കും പിഴപ്പലിശ ഒഴിവാക്കണം. തങ്ങള്‍ ജഡ്ജിമാര്‍ സാമ്പത്തിക വിദഗ്ധരല്ല. സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ കോടതിക്ക് ഇടപെടുന്നതിനു പരിമിധികളുണ്ടെന്നും ജസ്റ്റീസ് എം.ആര്‍ ഷാ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.വായ്പ തിരിച്ചടവിലെ ഇ.എം.ഐയ്ക്ക് ഏര്‍പ്പെടുത്തിയ മോറട്ടോറിയം 2020 ഓഗസ്റ്റ് 31ന് അപ്പുറം നീട്ടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here