ഭോപ്പാൽ: മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിലെ ക്രിസ്ത്യൻ സ്കൂളിന് നേർക്ക് ബജ്റംഗ് ദൾ ആക്രമണം. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ എന്ന സ്ഥലത്തെ സെൻ്റ് ജോസഫ് സ്കൂളിലാണ് സംഭവം.
തിങ്കളാഴ്ചയാണ് രാവിലെ സ്കൂളില്‍ മതപരിവര്‍ത്തനം നടക്കുന്നു എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ സ്കൂളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് കെട്ടിടത്തിലേക്ക് കല്ലെറിഞ്ഞു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കണക്ക് പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. എട്ട് വിദ്യാർഥികളെ സ്കൂൾ അധികൃതർ മതപരിവർത്തനത്തിന് വിധേയമാക്കിയെന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് നൂറിലധികം പേർ സ്കൂളിലെത്തിയത്. എന്നാല്‍ മതപരിവര്‍ത്തനം നടത്തി എന്ന ആരോപണം സ്കൂള്‍ മാനേജ്മെന്റ് നിഷേധിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മതപരിവർത്തനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രാദേശിക ബജ്റംഗ് ദൾ യൂണിറ്റ് നേതാവ് നിലേഷ് അഗർവാൾ പറഞ്ഞു. മതപരിവർത്തനം നടന്നുവെന്ന് വ്യക്തമായാൽ സ്കൂൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കണമെന്നും ഭീഷണിപ്പെടുത്തി.